ഹർത്താൽ പ്രഖ്യാപനം 24 മണിക്കൂർ മുെമ്പങ്കിലും വേണം –എം.എ. യൂസുഫലി
text_fieldsതിരുവനന്തപുരം: പെട്ടെന്നുള്ള ഹർത്താൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് തീരാദുരിതമാണ് ഉണ്ടാക്കുന്നതെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി ലോക കേരളസഭയിൽ പറഞ്ഞു. 24 മണിക്കൂർ മുമ്പെങ്കിലും വിവരം നൽകാൻ ഹർത്താൽ നടത്തുന്നവർ ശ്രദ്ധിക്കണം. മണിക്കൂറുകളോളം യാത്രചെയ്ത് എത്തുന്നവർ പെെട്ടന്നുള്ള ഹർത്താൽ കാരണം ഭക്ഷണവും വാഹനവും ലഭിക്കാതെ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോകുകയാണ്.
പ്രവാസി നിക്ഷേപങ്ങൾക്ക് മൂലധനവളർച്ച ഉറപ്പാക്കണം. ബാങ്കിനേക്കാൾ കൂടുതൽ വരുമാനം മാസാമാസം കിട്ടുന്ന സംവിധാനം ഒരുക്കാൻ പരിശ്രമം വേണമെന്നും യൂസുഫലി പറഞ്ഞു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് ഗൗരവപൂർണമായ ചിന്ത ഇപ്പോഴാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികളിൽ നല്ലൊരു ശതമാനവും രോഗികളാണെന്നും അവരുടെ ചികിത്സക്ക് സർക്കാർ ഇൻഷുറൻസ് സംരക്ഷണം നൽകണമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
സംസ്ഥാനത്തെ 1000 പഞ്ചായത്തുകളിൽ എൻ.ആർ.ഐ സഹകരണസംഘം രൂപവത്കരിച്ച് തൊഴിൽ ലഭ്യമാക്കാനുള്ള നിർദേശം നോർക്കക്ക് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം പ്രവാസികളോട് അഭ്യർഥിച്ചു. എല്ലാ പ്രവാസികളും അവരുടെ കഴിവും അനുഭവസമ്പത്തും നാടിെൻറ വികസനത്തിന് പ്രയോജനപ്പെടുത്താൻ തയാറാണെന്ന് പ്രമുഖ വ്യവസായി സി.കെ. മേേനാൻ പറഞ്ഞു. കേരളത്തിൽ മുതൽമുടക്കാൻ തയാറാകുന്നവർക്ക് സംരക്ഷണം നൽകണം എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.