എം.എ. യൂസുഫലിക്ക് മിഡിൽസെക്സ് സർവകലാശാലയുടെ ഡോക്ടറേറ്റ്
text_fieldsദുബൈ: വ്യവസായ പ്രമുഖനും ജീവകാരുണ്യപ്രവർത്തകനുമായ ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മേധാവി എം.എ. യൂസുഫലിയെ മിഡിൽ സെക്സ് സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇന്നലെ ജുമൈറ ഹോട്ടലിൽ നടന്ന സർവ്വകലാശാല ബിരുദദാന ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഡോക്ടറേറ്റ് സമർപ്പിച്ചു.
ഇന്ത്യ-യു.എ.ഇ ബന്ധം കരുത്തുറ്റതാക്കുന്നതിലും വാണിജ്യവ്യവസായ രംഗത്തെ ഗുണമേൻമ ഉയർത്തുന്നതിലും യൂസുഫലിയുടെ സംഭാവനകൾ മഹത്തരമാണെന്ന് ശൈഖ് നഹ്യാൻ അഭിപ്രായപ്പെട്ടു.
വ്യവസായ മേഖലയിലെ നിക്ഷേപമർപ്പിക്കുന്നത് വരും തലമുറയെ അതു വഴി ലോകത്തിെൻറ ഭാവിയെത്തന്നെ നിർണയിക്കുന്നതിൽ ഭാഗമാവലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ അഭ്യന്തര മന്ത്രാലയത്തിലെ വിദ്യാഭ്യാസ കാര്യ ഡയറക്ടർ ജനറൽ ഡോ.ത്വയ്യിബ് കമാലി, അമാനത്ത് ഹോൾഡിങ് ചെയർമാൻ ഹമദ് അബ്ദുല്ല അൽ ഷംസി, പി.വി.സി ഡോ. സെഡ്വിൻ ഫെർണാണ്ടസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.