Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എ.യുസഫലിയുടെ ജീവിതം...

എം.എ.യുസഫലിയുടെ ജീവിതം ഇനി അറബി ഭാഷയിലും

text_fields
bookmark_border
Yousafali
cancel

ഓച്ചിറ : പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനും ലുലുഗ്രൂപ്പ് ഉടമയുമായ എം.എ.യൂസുഫ് അലിയുടെ ജീവചരിത്രം ഇനി അറബിഭാഷയില്‍ നേരിട്ട് മനസ്സിലാക്കാം. കായംകുളം എം.എസ്.എം.കോളേജ് അറബിക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ആയിരുന്ന ഓച്ചിറ ഉണിശ്ശേരില്‍ യൂസുഫ് സാഹിബ് നദുവിയാണ് "ലുഉലുഉല്‍ ഖലീജില്‍ അറബി, ഷൈഖ് യൂസുഫ് അലി" എന്ന പേരില്‍ ജീവചരിത്രഗ്രന്ഥം തയ്യാറാക്കിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അറെബ്യന്‍ മരുഭൂമിയിലേക്ക് യൂസുഫ് അലിയുടെ കുടിയേറ്റം ആരംഭിച്ചത് മുതല്‍ അടുത്തിടെ കടവന്തറയില്‍ സംഭവിച്ച ഹെലികോപ്പ്റ്റര്‍ അപകടംവരെയുള്ള സംഭവബഹുലമായ ജീവിതാനുഭവങ്ങളാണ് 21അധ്യായങ്ങളിലായി പ്രതിപാദിക്കുന്നത്.

ഒന്നുമില്ലായ്മയില്‍നിന്നും ഉയര്‍ന്നുവന്ന പ്രമുഖന്മാരായ അറബ് സംരംഭകരെക്കുറിച്ച് അറബിയില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേജുകളില്‍ വിവരങ്ങള്‍ മനസ്സിലാക്കാനുള്ള നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍, അവരില്‍നിന്നും ഒട്ടുംകുറവല്ലാത്ത സംരംഭങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി അനുദിനം മുന്നോട്ട് ഗമിച്ചുകൊണ്ടിരിക്കുന്ന യൂസുഫ് അലിയെപ്പറ്റി അറബ് സമൂഹത്തിന് കൃത്യമായ കാഴ്ചപ്പാടും അറിവും പകര്‍ന്നുനല്‍കാന്‍ ഉപകരിക്കുന്ന നിലയിലുള്ള രചനകളുടെ അഭാവമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. സദ്ദാംഹുസൈന്‍റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് കയ്യില്‍കിട്ടിയതുമായി ജീവനുംകൊണ്ട് ആയിരക്കണക്കിന് പ്രവാസികള്‍ പാലായനം ചെയ്തപ്പോള്‍ ദൈവഹിതമല്ലാതെ തനിക്ക് ഒന്നുംസംഭവിക്കില്ലെന്ന ആത്മധൈര്യത്തില്‍ പിന്തിരിഞ്ഞോടാതെ ഉറച്ചുനിന്ന് തന്‍റെ സംരംഭങ്ങള്‍ പൂര്‍ത്തീകരിച്ച യൂസുഫ് അലിയുടെ ധൈര്യത്തെയും അടിയുറച്ച നിലപാടുകളെയും യു.എ.ഇ ഭരണാധികാരി ആയിരുന്ന ഷൈഖ് സായിദ്ബിന്‍ സുല്‍ത്ത്വാന്‍ ആലുനഹ്യാന്‍ പ്രത്യേകം പ്രകീര്‍ത്തിച്ചതും രാജകൊട്ടാരത്തില്‍നിന്നും ഇളവുകളോടെ സാമ്പത്തിക ആനുകൂല്യങ്ങള്‍നല്‍കി യൂസുഫ് അലിയുടെ സംരംഭങ്ങളെ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതുമെല്ലാം അറബികളിലെ പുതുതലമുറക്കുവേണ്ടി ഗ്രന്ഥകാരന്‍ പ്രത്യേകം സൂചിപ്പിക്കുന്നു.

കേവലം ഒരു പ്രവാസ വ്യവസായ സംരംഭകനെന്ന നിലയിലോ ജീവകാരുണ്യ പ്രവര്‍ത്തകനെന്ന നിലയിലോ മാത്രം പരിമിതമല്ല യൂസുഫ് അലിയുടെ പ്രസക്തിയെന്ന് രചയിതാവ് അവകാശപ്പെടുന്നു. തന്‍റെ എല്ലാസംരംഭങ്ങളും അടുത്ത 25വര്‍ഷക്കാലത്തേക്ക് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ അദ്ദേഹംതന്നെ നേരില്‍ രൂപപ്പെടുത്തുന്ന പദ്ധതികളാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളായി പിന്നീട് പ്രത്യക്ഷപ്പെടുന്നത്. ഓരോ വ്യാവസായിക സംരംഭങ്ങള്‍ക്കും 40ശതമാനം പാര്‍ക്കിങ്ങ് ഏരിയ പ്രത്യേകം നിര്‍ണ്ണയിച്ച് പദ്ധതികള്‍ നടപ്പിലാക്കുന്ന യൂസുഫ് അലിയുടെ ബുദ്ധി വൈഭവവും ദീര്‍ഘ വീക്ഷണവും അറബ് സമൂഹത്തിനും ഒരുമുതല്‍കൂട്ടായി തീരാന്‍ ഈ രചന ഉപകരിക്കുമെന്നാണ് രചയിതാവ് പ്രതീക്ഷിക്കുന്നത്.

മലയാളത്തിലും അറബിയിലുമായി നിരവധി പഠനാര്‍ഹമായ ലേഖനങ്ങളും ഗ്രന്ഥരചനകളും നിര്‍വ്വഹിച്ചിട്ടുള്ള മുന്‍പ്രവാസികൂടിയാണ് ഗ്രന്ഥകാരന്‍. കമലാ സുരയ്യ, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകന്‍ ദാനിഷ് സിദീഖിയുടെ ദാരുണമരണം, അഫ്ഗാനിസ്ഥാനിന്‍റെ ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ രചിച്ച അറബി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusufal
News Summary - MA Yusufali's life is now in Arabic
Next Story