രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാൻ അനുമതി തേടി മഅ്ദനി
text_fieldsബംഗളൂരു: ബംഗളൂരു സ്ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി രോഗിയായ ഉമ്മയെ കാണാന്‍ അനുമതി തേടി ഹരജി നല്‍കി. എറണാകുളം വെണ്ണലയിലെ തൈക്കാട്ടു മഹാദേവ ക്ഷേത്രത്തിെൻറ പുനരുദ്ധാരണ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന മതസൗഹാർദ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും ഇതോടൊപ്പം തേടിയിട്ടുണ്ട്.
അര്‍ബുദരോഗ ബാധിതയായി അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂർച്ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനായി ഏപ്രില്‍ 29 മുതല്‍ മേയ് 12 വരെ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതിക്ക് അപേക്ഷ നൽകിയത്. ബംഗളൂരു സ്‌ഫോടനകേസ് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതി മുമ്പാകെയാണ് അഡ്വ. പി. ഉസ്മാന്‍ മുഖേന തിങ്കളാഴ്ച ഹരജി സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച് സർക്കാറിെൻറ അഭിപ്രായം തേടിയ കോടതി ഹരജി ബുധനാഴ്ച പരിഗണിക്കും.
ഉമ്മയെ സന്ദർശിക്കാനും മകൻ ഉമർ മുഖ്താറിെൻറ വിവാഹച്ചടങ്ങിൽ പെങ്കടുക്കുന്നതിനുമായി കഴിഞ്ഞവർഷം ആഗസ്റ്റിൽ മഅ്ദനിക്ക് സുപ്രീംകോടതി 14 ദിവസത്തെ പ്രത്യേക അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.