മഅദ്നിക്ക് കേരളത്തിൽ പോകാൻ അനുമതി
text_fieldsബംഗളൂരു: രോഗിയായ ഉമ്മയെ സന്ദർശിക്കാൻ സ്വന്തം ചെലവിൽ പോകാൻ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് കോടതി അനുമതി നൽകി. ബംഗളൂരു സ്‌ഫോടന കേസിൽ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തില്‍ കഴിയുന്ന മഅ്ദനി വിചാരണ നടക്കുന്ന പ്രത്യേക എൻ.ഐ.എ കോടതിയിലാണ് ഹരജി സമർപ്പിച്ചത്.
കൊല്ലം അന്‍വാര്‍ശേരിയിലുള്ള ഉമ്മയുടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് സന്ദര്‍ശനത്തിന് മേയ് മൂന്നുമുതൽ 11 വരെയാണ് അനുമതി. യാത്രാസജ്ജീകരണങ്ങൾക്ക് സിറ്റി പൊലീസ് കമീഷണർ ടി. സുനിൽകുമാറിനെ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് കമീഷണർ നൽകുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്രാ ചെലവ് കണക്കാക്കുക. തുടർന്നുമാത്രമേ യാത്ര എപ്പോഴാണെന്ന് തീരുമാനിക്കാനാവൂ എന്ന് മഅ്ദനിയുടെ അഭിഭാഷകർ പറഞ്ഞു.
കഴിഞ്ഞതവണ മകെൻറ വിവാഹത്തിനും ഉമ്മയെ സന്ദർശിക്കാനുമായി എൻ.െഎ.എ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, സിറ്റി പൊലീസ് കമീഷണർ ഒരു വൻ പടയെത്തന്നെ സുരക്ഷക്കായി ഒപ്പം നിയോഗിച്ചതിനാൽ ജി.എസ്.ടി ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ കെട്ടിവെക്കണമെന്ന നിർദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇൗ വിഷയത്തിൽ കർണാടക സർക്കാറിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി മഅ്ദനിയുടെ കേരളയാത്ര സർക്കാർ ചെലവിലാക്കാൻ നിർദേശിച്ചിരുന്നു. മഅ്ദനിക്കുവേണ്ടി അഭിഭാഷകരായ ടോമി സെബാസ്റ്റ്യൻ, പി. ഉസ്മാൻ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.