Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൻവാർശേരിയിലേക്കുള്ള...

അൻവാർശേരിയിലേക്കുള്ള യാത്രക്കിടെ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം: എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
Abdul Nazer Mahdani
cancel

നെടുമ്പാശ്ശേരിയിൽനിന്ന് കൊല്ലം അൻവാർശേരിയിലേക്കുള്ള യാത്രാമധ്യേ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം. ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവക്കടുത്തുവെച്ച്​ ഛർദിയുണ്ടായതിനെ തുടർന്നാണ് ഡോക്ടറുടെ നിർദേശപ്രകാരം​ ആശുപത്രിയിലേക്ക് കൊണ്ടുപോയത്​.

നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മഅ്ദി മാധ്യമങ്ങളെ കണ്ടിരുന്നു. ഈ വേളയിൽ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആശങ്ക പങ്കു​വെച്ചിരുന്നു. നേരത്തെ കേരളത്തിലേക്ക് യാത്രതിരി​ക്കിവെ മഅ്ദനി മാധ്യമങ്ങളെ കണ്ടിരുന്നു. ആവേളയിൽ പറഞ്ഞും ആരോഗ്യാവസ്ഥയെ കുറിച്ച് തന്നെയാണ്. അതിങ്ങനെ: ‘ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. ക്രിയാറ്റിൻ ലെവൽ ഒമ്പതായി. ഡയാലിസിസിലേക്ക് എത്തുന്ന അവസ്ഥയിലാണുള്ളത്. തലച്ചോറിലെ രക്തപ്രവാഹം നിൽക്കുന്നതുകൊണ്ട് ഇടക്കിടക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട്.

ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ സ്‌ട്രോക്ക് വന്ന് വീണുപോകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. നാട്ടിൽ പോയി രണ്ടരമാസം കൊണ്ട് നല്ല ചികിത്സ ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാം. ബാക്കി കാര്യങ്ങൾ സർവശക്തനായ ദൈവത്തിന് സമർപ്പിക്കുന്നു’ -മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.

‘ബാപ്പക്ക് ഓര്‍മ്മയൊക്കെ നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്‍റെ കൂടെ കുറച്ച് നാള്‍ കഴിയണം. പിന്നെ ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം കാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടി വന്നവനാണ് ഞാൻ. ഞാനത് അഭിമുഖീകരിക്കാൻ മാനസികമായി തയാറെടുത്ത വ്യക്തിയാണ്. അടുത്ത കാലത്തൊന്നും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഇങ്ങോട്ട് വരുമ്പോൾ എനിക്ക് അറിയാമായിരുന്നു. ആസൂത്രിതമായിട്ടെന്നെ കുടുക്കിയതായിരുന്നു’ -മഅ്ദനി കൂട്ടിച്ചേർത്തു.

കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞത്: എല്ലാറ്റിനെയും സ്​പോട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്നും മഅ്ദനി പറഞ്ഞു. വർഷങ്ങൾക്കുശേഷം കേരളത്തിലെത്തിയ മഅ്ദനി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വരവിനും ഞാൻ അഭിമുഖീകരിക്കുന്ന നീതി നിഷേധത്തി​നെതിരായ പോരാട്ടത്തിനും കേരളത്തിലെ നല്ല വരായ മനുഷ്യർ നൽകി പിന്തുണ വളരെ വലുതാണ്. ഒരു പാട് സഹോദരങ്ങളുടെ പ്രാർത്ഥനയുണ്ട്. അതുകൊണ്ടാണ് പിടിച്ച് നിൽക്കാൻ കഴിയുന്നത്.

ഞാനിതിനെ സ്​പോട്സ്മാൻ സ്പിരി​റ്റോടെയാണ് കാണുന്നത്. എന്നാൽ, ഒരു പാട് സാധുക്കൾ ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരു​ടെ നീതി നിഷേധത്തിന് അറുതിയില്ല എന്ന അവസ്ഥയാണ്. ഓരോളോട് വിരോധം തോന്നിയാൽ കേസിൽ കുടുക്ക എന്ന അവസ്ഥയാണുള്ളത്. എനിക്കെതിരെരായ​ കേസ് എത്ര നീണ്ടി​കൊണ്ടുപോയാലും ഒരു വർഷം മാത്രം നീണ്ടുനിൽക്കുന്ന കേസാണ്. അതിപ്പോൾ 14 വർഷമായി. ഇപ്പോഴും വിചാരണ പൂർത്തിയായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ കേസിന്റെ പോക്ക് നോക്കിയാൽ ഇനിയും വർഷങ്ങ​​ളെടുക്കുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ നീതിന്യായ സംവിധാനം പുന:പരിശോധിക്കേണ്ട ഘട്ടത്തിലാണുള്ളത്. എനിക്കും കേരളത്തിനും ബോധ്യമുണ്ട് എനിക്കെതിരായ ​കേസ് കള്ളക്കേസാ​ണെന്ന് മഅ്ദനി പറഞ്ഞു. ഞാനിതിനെ അങ്ങ് സ്വീകരിക്കുകയാണ്. എന്റെ പ്രതീക്ഷ കേരളീയ സമൂഹത്തിന്റെ പിന്തുണയിലും പ്രാർത്ഥനയിലുമാണെന്നും മഅ്ദനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul Nasser Madani
News Summary - Madani is unwell: He was admitted to a private hospital in Ernakulam
Next Story