'മഅ്ദനിയെ ചികിത്സക്കായി കേരളത്തിേലക്ക് കൊണ്ടുവരണം'
text_fieldsതിരുവനന്തപുരം: നിരവധി രോഗങ്ങൾ ബാധിച്ച് ബംഗളൂരുവിൽ വിചാരണ കാത്ത് കഴിയുന്ന അബ്ദുന്നാസിർ മഅ്ദനിയെ കേരളത്തിൽ കൊണ്ടുവന്ന് ചികിത്സിക്കാൻ സർക്കാർ ഇടപെടണമെന്ന് പി.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി നടയറ ജബ്ബാർ ആവശ്യപ്പെട്ടു. പി.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുൽ മജീദ് വിഴിഞ്ഞം അധ്യക്ഷത വഹിച്ചു.
റഹ്മാൻ ഗുരുക്കൾ, അസീസ് വെളിയങ്കോട്, യൂനുസ് തളങ്കര, ഷാനവാസ് മുല്ലാത്ത്, അഷറഫ് കുട്ടമല, റാഷിദ് പാച്ചല്ലൂർ, കിള്ളി ബാദുഷ, ഹസൻകണ്ണ് വള്ളക്കടവ്, ദിൽഷാദ് മംഗലാപുരം, അനസ് അമ്പലത്തറ, സിദ്ദീഖ് മാണിക്കവിളാകം, അണ്ടൂർക്കോണം സുൽഫി, മണക്കാട് സഫർ, സത്താർ പള്ളിത്തെരുവ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.