മഅ്ദനി കേരളത്തിലേക്ക് യാത്ര തിരിച്ചു; വൈകിട്ട് കരുനാഗപ്പള്ളിയിലെത്തും
text_fieldsബംഗളൂരു: ഉമ്മയെ കാണാനായി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി കേരളത്തിലേക്കു യാത്ര തിരിച്ചു. പുലർച്ചെ അഞ്ചു മണിയോടെ ബെന്‍സണ്‍ ടൗണിലെ വസതിയിൽ നിന്ന് റോഡ് മാർഗമാണ് യാത്ര തിരിച്ചത്. വ്യാഴാഴ്ച രാവിലെ കേരളത്തിലേക്ക് പോകാൻ കോടതി അനുമതി നൽകിയിരുന്നെങ്കിലും മഅ്ദനിയെ അനുഗമിക്കാനുള്ള സെക്യൂരിറ്റി സംവിധാനം രാത്രി വളരെ വൈകി ലഭിച്ചതാണ് യാത്ര വൈകാൻ ഇടയാക്കിയത്.
സമയം ലാഭിക്കാൻ വിമാ നമാര്‍ഗമുള്ള യാത്രക്ക് ശ്രമിച്ചെങ്കിലും അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ കൊണ്ടു പോകുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം യാത്ര വൈകാന്‍ സാധ്യത ഉള്ളതിനാലാണ് റോഡ് മാർഗമാക്കിയത്.
സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂര്‍ വഴി മഅ്ദനി വൈകിട്ട് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തും. കൂടെ ഭാര്യ സൂഫിയ മഅ്ദനി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി എന്നിവര്‍ അനുഗമിക്കുന്നുണ്ട്. കര്‍ണാടക പൊലീസിലെ ഇൻസ്െപക്ടര്മാരടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ മഅ്ദനിക്ക് സുരക്ഷ നല്‍കും.
നേരത്തേ തന്നെ യാത്രാവിവരങ്ങൾ സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടും വ്യാഴാഴ്ച സുരക്ഷ ഉദ്യോഗസ്ഥരെ അയക്കാനാവില്ലെന്ന നിലപാട് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ടി. സുനിൽകുമാർ സ്വീകരിക്കുകയായിരുന്നു. മെയ് 11 വരെ മഅ്ദനി കേരളത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.