Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോശം ആരോഗ്യനില:...

മോശം ആരോഗ്യനില: മഅ്ദനിയെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും

text_fields
bookmark_border
madani
cancel

ബംഗളൂരു: ആരോഗ്യനില മോശമായ പി.ഡി.പി നേതാവ്​  അബ്ദുന്നാസിര്‍ മഅ്ദനിയെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. പ്രമേഹം മൂര്‍ഛിക്കുകയും ഇരുകൈകളുടെയും പ്രവര്‍ത്തനക്ഷമത കാര്യമായ നിലയില്‍ കുറയുകയും  ചെയ്ത സാഹചര്യത്തിലാണ്​ അദ്ദേഹത്തെ ആശുപത്രിയിലേക്ക്​ മാറ്റാൻ തീരുമാനിച്ചത്​.  ബാംഗളൂരിലെ പ്രമുഖ സ്വാകാര്യ ആശുപത്രിയായ എം എസ് രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്​  മഅ്ദനിയെ പ്രവേശിപ്പിക്കുക.

കഴിഞ്ഞ ആഴ്ച മഅ്ദനിയെ പരിശോധിച്ച സൗഖ്യ ഹോളിസ്റ്റിക് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഐസക് മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തി​​െൻറ നിര്‍ദേശപ്രകാരം ന്യൂറോളജിസ്റ്റായ ഡോ.ആചാര്യയുടെ ചികിത്സ തേടുകയും അദ്ദേഹത്തി​​െൻറ നിര്‍ദേശപ്രകാരം തലയുടെയും കഴുത്തി​​െൻറയും എം. ആര്‍ .ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. ശരീരത്തിലെ ഞരമ്പുകളുള്‍പ്പെടെയുള്ള അവയവങ്ങളുടെ പരിശോധനകള്‍ക്കായാണ്​ ആശുപത്രിയില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രവേശിപ്പിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspdpmalayalam newsabdul nassar madaniBengluru Blast
News Summary - Madani will hospitalized tomorrow - Kerala news
Next Story