മഅ്ദനിയുടെ ആരോഗ്യനില; രാഷ്ട്രപതി ഇടപെടണം -കൊടിക്കുന്നിൽ
text_fieldsകൊല്ലം: വർഷങ്ങളായി ബംഗളൂരു ജയിലിൽ തടവിൽ കഴിയുന്ന പി.ഡി.പി സംസ്ഥാന അധ്യക്ഷൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെടണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി രാഷ്ട്രപതി ഭവനിലേക്ക് ഇ-മെയിൽ സന്ദേശമയച്ചു.
മഅ്ദനിക്കെതിരായ കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ വർഷങ്ങൾ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. കേസിന്‍റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യത്തിൽ കർണാടക സർക്കാർ മനഃപൂർവമായ അനാസ്ഥയാണ് കാട്ടുന്നത്.
എത്രയുംവേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമവിധി പുറപ്പെടുവിക്കുന്നതിന് പകരം ജീവിതകാലം മുഴുവൻ ജയിലിലിട്ട് പീഡിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.