Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാ​ഷി​സ്റ്റ്​...

ഫാ​ഷി​സ്റ്റ്​ ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​മൊ​ഴി​ഞ്ഞ​ത്​ ഗു​ണം ചെ​യ്തു -മ​അ്​​ദ​നി​യു​ടെ മ​ക​ൻ

text_fields
bookmark_border
Abdul Nazer Mahdani with his son
cancel

നെ​ടു​മ്പാ​ശ്ശേ​രി: ക​ർ​ണാ​ട​ക​യി​ലെ ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​മൊ​ഴി​ഞ്ഞ​താ​ണ് മ​അ്​​ദ​നി​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന്​ മ​ക​ൻ സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി. മ​അ്ദ​നി​ക്ക്‌ കേ​ര​ള​ത്തി​ലെ​ത്താ​ൻ ഫാ​ഷി​സ്റ്റു​ക​ള​ല്ലാ​ത്ത ഒ​ട്ടേ​റെ വ്യ​ക്തി​ത്വ​ങ്ങ​ൾ സ​ഹ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വി​ന്‍റെ ചെ​ല​വ് പൂ​ർ​ണ​മാ​യി മ​അ്ദ​നി ത​ന്നെ​യാ​ണ് വ​ഹി​ക്കു​ന്ന​ത്. മഅ്ദനിയെ ഫാഷിസ്റ്റ് ഭരണകൂടം പീഡിപ്പിക്കുന്നതിനെ ജനാധിപത്യപരമായും നിയമപരമായും നേരിടും. താനിപ്പോൾ പി.ഡി.പിയുടെ വിദ്യാർഥി വിഭാഗത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റാണ്. കാലം ആവശ്യപ്പെടുന്ന രീതിയിൽ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാൻ മുൻനിരയിലുണ്ടാകുമെന്നും സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka CMAbdul Nasser Madani
News Summary - Madani's son press conference
Next Story