പാർട്ടി പറഞ്ഞാൽ മത്സരിക്കും –മഅ്ദനിയുടെ മകൻ
text_fieldsകൊല്ലം: പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് പി.ഡി.പി ചെയർമാൻ അബ്്ദുന്നാസിർ മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി. ഇടത്-വലത് പാർട്ടികൾ മഅ്ദനിയെ രാഷ്്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു.വ്യക്തിപരമായി അദ്ദേഹത്തിെൻറ നീതിനിഷേധത്തെ അപലപിക്കുമ്പോഴും മോചനത്തിനായി ഒരു സംഘടിതശ്രമവുമില്ല. ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം മുന്നണികൾ മഅ്ദനിയെ ഉപയോഗിച്ചു. പിന്തുണ ലഭിച്ചശേഷം മഅ്ദനിയെ ഒരുപക്ഷത്തേക്ക് മാറ്റിനിർത്തി. താൻ ഇപ്പോൾ പഠനത്തിലാണ് ശ്രദ്ധിക്കുന്നത്.
എന്നാൽ, പാർട്ടി എന്ത് ദൗത്യം ഏറ്റെടുക്കാൻ പറഞ്ഞാലും അത് ചെയ്യും. എൻ.ഡി.എ ഒഴികെ എല്ലാ മുന്നണികളുമായി പി.ഡി.പി സഖ്യമുണ്ടാക്കും. മഅ്ദനിയുടെ മോചനത്തിനായി രണ്ടാഘട്ട പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.