Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമടപ്പള്ളി ഗവ.​ ഗേൾസ്...

മടപ്പള്ളി ഗവ.​ ഗേൾസ് സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം; ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പെന്ന്​ മന്ത്രി

text_fields
bookmark_border
മടപ്പള്ളി ഗവ.​ ഗേൾസ് സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം; ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പെന്ന്​ മന്ത്രി
cancel

കോഴിക്കോട്: ജില്ലയിലെ മടപ്പള്ളി ഗവൺമെന്‍റ്​ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാർശ പൊതു വിദ്യാഭ്യാസ വകുപ്പ്​ അംഗീകരിച്ചു.

1920 ൽ സ്ഥാപിതമായ മടപ്പള്ളി ഗവൺമെന്‍റ്​ ഫിഷറീസ് സ്കൂൾ വിദ്യാർഥികളുടെ എണ്ണക്കൂടുതൽ കാരണം മടപ്പള്ളി ഗവൺമെന്‍റ്​ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ്, ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചതായിരുന്നു. പിന്നീട് ഗവൺമെന്‍റ്​ ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ് ഗവൺമെന്‍റ്​ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ആയി മാറി. ഗവൺമെന്‍റ്​ ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് മടപ്പള്ളി ഗവൺമെന്‍റ്​ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആയി മാറുകയും ചെയ്തു. ഈ സ്കൂളിൽ ആണ് ഇപ്പോൾ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുന്നത്. പി ടി എയും അധ്യാപകരും പിന്തുണച്ചതോടെയാണ് ഈ തീരുമാനം മന്ത്രിതലത്തിൽ എത്തുന്നത്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ വേണോ എന്ന ചർച്ച സമൂഹത്തിൽ ഉയർന്നു വരുന്ന ഘട്ടത്തിലാണ് ഗേൾസ് ഒൺലി സ്‌കൂളിനെ മിക്സ്ഡ് സ്കൂൾ ആക്കുന്നതെന്ന്​ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സമൂഹത്തിന്‍റെ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് എൽഡിഎഫ് സർക്കാരിന്റെ കടമയാണ്​. ലിംഗനീതിയും ലിംഗസമത്വവും ലിംഗാവബോധവും സംബന്ധിച്ചുള്ള പുരോഗമനപരമായ മുന്നേറ്റത്തിന്‍റെ മറ്റൊരു ചുവടുവെപ്പാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Shivankuttygender equality
News Summary - madapally girls school bacame mixed school
Next Story