മടപ്പള്ളി കോളജിലെ അക്രമം: 15 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
text_fieldsവടകര: മടപ്പള്ളി ഗവ. കോളജില്‍ ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ 15 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ലോ അക്കാദമി സമരത്തിന് ഐക്യദാര്‍ഢ്യ പ്രകടനം നടത്തിയ ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തോടെയാണ് അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞയാഴ്ച നടന്ന അക്രമസംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ചോമ്പാല്‍ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ വീണ്ടും ആക്രമിക്കുന്നതെന്ന് ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ പറയുന്നു.
ഇന്‍ക്വിലാബ് പ്രവര്‍ത്തകനായ ആദിലാണ് ആക്രമിക്കപ്പെട്ടത്. ഇതിനിടെ, ആക്രമണത്തിനെതിരെ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിനിയെ കോളജില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ രംഗത്തത്തെിയത് വിവാദമായിരിക്കുകയാണ്. എന്നാല്‍, ആക്ഷേപങ്ങളെല്ലാം കാമ്പസില്‍ കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണെന്ന് എസ്.എഫ്.ഐ പറയുന്നു.
മടപ്പള്ളി കോളജില്‍ മറ്റു സംഘടനകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്‍ക്വിലാബ് എന്ന കൂട്ടായ്മതന്നെ രൂപവത്കരിച്ചതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്ന എസ്.എഫ്.ഐതന്നെ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.