മദ്ദള കലാകാരൻ തൃക്കൂർ രാജൻ അന്തരിച്ചു
text_fieldsതൃശൂർ: പ്രമുഖ മദ്ദള കലാകാരൻ തൃക്കൂർ രാജൻ (82) അന്തരിച്ചു. തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ എല്ലാ ഉത്സവങ്ങളിലും പാങ്കെടുത്തിട്ടുണ്ട്. മദ്ദള വിദ്വാനായിരുന്ന തൃക്കൂർ കിഴിയേടത്ത് കൃഷ്ണൻകുട്ടി മാരാരുടെയും മെച്ചൂർ അമ്മുക്കുട്ടിയമ്മയുടെയും നാലാമത്തെ മകനാണ്.
15ാം വയസിൽ തൃക്കൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചായിരുന്നു അരങ്ങേറ്റം. കൊടകര പൂനിലാർക്കാവിലായിരുന്നു ആദ്യ പുറത്തെ പരിപാടി. നെന്മാറ വേലക്ക് ആണ് മദ്ദള പ്രമാണിയാവുന്നത്. തൃശൂർ പൂരത്തിൽ ആദ്യം തിരുവമ്പാടിക്ക് വേണ്ടിയും പിന്നീട് പാറമേക്കാവിെൻറ മദ്ദള നിരയിലുമെത്തി. ഉത്രാളി, നെന്മാറ, ഗുരുവായൂർ, തൃപ്പുണിത്തുറ ഉത്സവങ്ങളിലെല്ലാം തൃക്കൂർ രാജൻ പ്രാമാണിത്വം വഹിച്ചു.
1987ൽ സോവിയറ്റ് യൂണിയനിൽ നടന്ന ഭരതോത്സവത്തിന് പഞ്ചവാദ്യത്തിന് നേതൃത്വം നൽകിയത് തൃക്കൂർ രാജനായിരുന്നു. 2011ൽ സംസ്ഥാന സർക്കാറിെൻറ പല്ലാവൂർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ചെലേക്കാട്ട് ദേവകിയമ്മ. മക്കൾ: സുജാത, സുകുമാരൻ, സുധാകരൻ, സുമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.