മെയ്ഡ് ഫ്രം ഇംഗ്ലണ്ട്, വയസ്സ് 76, അര നൂറ്റാണ്ട് റോഡിനെ സേവിച്ചിട്ടും ഈ 'പുലി'യെ ആർക്കും വേണ്ട
text_fieldsനിലമ്പൂര്‍: പൊതുമരാമത്ത് വകുപ്പിെൻറ പക്കലുള്ള പുരാതനമായ റോഡ് റോളറിെൻറ ലേലം നാലാമതും റദ്ദാക്കി. പ്രഖ്യാപിച്ച തുകക്ക് ലേലം കൊള്ളാന്‍ ആളില്ലാത്തതാണ് കാരണം. മുമ്പും ലേലത്തിന് വെച്ചിരുന്നെങ്കിലും മതിയായ വില ലഭിക്കാത്തതിനാൽ ആരും ലേലം കൊണ്ടില്ല.1946ല്‍ ഇംഗ്ലണ്ടില്‍ നിര്‍മിച്ച റോഡ് റോളറിന് രണ്ട് ലക്ഷം രൂപയായിരുന്നു വിലയിട്ടിരുന്നത്.
മലബാറിലെ പല റോഡുകളുടെയും നിര്‍മാണത്തിന് നിര്‍ണായക പങ്കുവഹിച്ച റോളറിെൻറ ലേലത്തിന് ഏഴ് പേരാണ് തുക കെട്ടിവെച്ചത്. രാവിലെ 11ന് ആരംഭിച്ച ലേലം 11.30ഓടെ അവസാനിച്ചു. ലേലത്തുകയായ രണ്ട് ലക്ഷത്തിന് ആരും വാങ്ങാന്‍ തയാറായില്ല. ജി.എസ്.ടിയും സെസും അടക്കം രണ്ടര ലക്ഷം രൂപ വരും.
ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ പൊളിച്ച് വില്ക്കാനേ കഴിയൂ എന്ന നിലപാടിലായിരുന്നു ലേലത്തിനെത്തിയവർ.1946ല്‍ ഇംഗ്ലണ്ടിലെ ഗ്രാന്തമില് അവ്ളിംഗ് ബാര്ഫോഡ് കമ്പനിയാണ് റോളറിെൻറ നിര്‍മാതാക്കള്‍. 1945ല്‍ നല്കിയ ഓര്‍ഡര്‍ പ്രകാരമാണ് ഇത് നിര്‍മിച്ചത്. 1950 മുതല്‍ നിലമ്പൂര്‍ പൊതുമരാമത്ത് സെക്ഷനിലുള്ളതായി പറയപ്പെടുന്നു. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച റോഡുള്‍പ്പെടെ മേഖലയിലെ ഒട്ടുമിക്ക റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തി നടത്തിയത് ഈ റോളര്‍ ഉപയോഗിച്ചാണ്.
അര നൂറ്റാണ്ട് വിശ്രമമില്ലാതെ ജോലി ചെയ്ത റോളര്‍ 1997ല്‍ ഉപയോഗരഹിതമായി. അറ്റകുറ്റപ്പണിക്ക് ശ്രമിച്ചെങ്കിലും മേലധികാരികളില്‍ നിന്നു അനുകൂലമായ മറുപടി കിട്ടാത്തതുമൂലം നടന്നില്ല. പൊളിച്ചുവില്ക്കാതെ നിലമ്പൂരിലെ പൊതുമരാമത്ത് കാര്യാലയത്തിന് മുന്നില്‍ സ്മാരകമായി സംരക്ഷിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.