അട്ടപ്പാടി മധുവധക്കേസ്: നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരം- വി.എം. സുധീരൻ
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. ഈ കേസിൽ അതീവഗുരുതരമായ സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സുധീരൻ കത്ത് അയച്ചു.
ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സുധീരൻ കത്തിൽ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് സാക്ഷികൾ കൂറുമാറിന്ന സംഭവം ഉണ്ടാതെന്ന് അടിയന്തിരമായി അന്വേഷിക്കണം. കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ചേ മതിയാകൂ.
നേരത്തേ നല്‍കിയ മൊഴികള്‍ക്കു വിരുധമായി ഇപ്പോള്‍ കൂറുമാറിയ സാക്ഷികള്‍ നടത്തിയ മൊഴിമാറ്റത്തിന്റെ പിന്നിലുള്ളത് കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കങ്ങളാണെന്നതില്‍ സംശയമില്ല. നമ്മുടെ നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ് ഇത്തരം സംഭവങ്ങള്‍. അതുകൊണ്ട് അതീവ ഗൗരവത്തോടെ ഈ സ്ഥിതിവിശേഷത്തെ കാണേണ്ടിയിരിക്കുന്നു.
കേസ് കുറ്റമറ്റ നിലയില്‍ ഫലപ്രദമായി നടത്താനും കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താനും കഴിയണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.