മരിക്കുവോളം അവഗണിച്ചു; മരണശേഷം മധു വി.െഎ.പി
text_fieldsതൃശൂർ: ജീവിച്ചിരുന്ന കാലമത്രയും ആരും തിരിഞ്ഞ്നോക്കാനില്ലായിരുന്ന അട്ടപ്പാടിയിൽ ക്രൂരമർദനത്തിന് ഇരയായി മരിച്ച ആദിവാസി യുവാവ് മധു മരണശേഷം വിശിഷ്ട വ്യക്തിയായി. ഇക്കാലമത്രയും ആലംബഹീനനും അനാഥനുമായി അലഞ്ഞുനടന്ന ആ ചെറുപ്പക്കാരനെ ഏറ്റെടുക്കാൻ പോസ്റ്റ്മോർട്ടം നടന്ന തൃശൂർ മുളങ്കുന്നത്തുകാവിലെ ഗവ. മെഡിക്കൽ കോളജിലും അതിന് ശേഷമുള്ള വിലാപയാത്രയിലും അഹമിഹയാ മത്സരമായിരുന്നു. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തിക്കിത്തിരക്കുന്നത് പലപ്പോഴും ദയനീയമായിരുന്നു.
ജീവിച്ച ഒാരോ നിമിഷവും അവഗണന സഹിച്ച മധുവിന് മരണശേഷം ‘വി.െഎ.പി പരിഗണന’ നൽകുന്ന പരിഹാസ്യരംഗങ്ങളാണ് അരങ്ങേറിയത്. നേതാക്കൾ കക്ഷിരാഷ്ട്രീയാതീതമായി കണ്ണീരും പ്രതിഷേധവും അനുതാപവും പ്രകടിപ്പിക്കാൻ മത്സരിച്ചു.
ശനിയാഴ്ച മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിൽ മധുവിെൻറ പോസ്റ്റ്മോർട്ടം നടക്കുേമ്പാൾ മന്ത്രിമാരടക്കമുള്ള പ്രമുഖരും ഐ.ജി അടക്കമുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മന്ത്രിമാരായ എ.കെ. ബാലന്‍, കെ.കെ. ശൈലജ, വി.എസ്. സുനില്‍കുമാര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, എം.പിമാരായ എം.ബി. രാജേഷ്, പി.കെ. ബിജു, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട് തുടങ്ങിയവർ.
ഐ.ജി എം.ആർ. അജിത്കുമാറിെൻറ നേതൃത്വത്തിൽ പാലക്കാട്, തൃശൂർ പൊലീസ് ജില്ലകളിലെ നിരവധി ഉദ്യോഗസ്ഥരും മെഡിക്കല്‍ കോളജിൽ എത്തിയിരുന്നു. ദൃശ്യമാധ്യമങ്ങളുടെ തത്സമയ സംപ്രേഷണവും മറ്റുമായി വൻ അകമ്പടിയോടെയായിരുന്നു മധുവിെൻറ മൃതദേഹവുമായുള്ള വാഹനം അട്ടപ്പാടിയിലേക്ക് നീങ്ങിയത്. ഒരു ആദിവാസിക്ക് ആദ്യമായി ലഭിക്കുന്ന വീരോചിത വിലാപയാത്ര. ആ അശരണെൻറ മരണം മഹാസംഭവമാക്കാൻ ദൃശ്യവാർത്താമാധ്യമങ്ങൾ മത്സരിച്ചു. എല്ലാം തൽസമയമായിരുന്നു. വൈകാരിക തിരമാലകൾ അടങ്ങുേമ്പാൾ നാളെ എല്ലാം പതിവ് പടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.