മധുവിെൻറ കൊലപാതകം: രണ്ടുപേരെ തെളിവെടുപ്പിനെത്തിച്ചു
text_fieldsഅഗളി: അട്ടപ്പാടിയിൽ മരിച്ച മധുവിെൻറ കൊലപാതക കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പ്രതികളിൽ രണ്ടു പേരെ തിങ്കളാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുക്കാലി കിളയിൽ മരക്കാർ, പൊതുവച്ചോലയിൽ ഷംസുദ്ദീൻ എന്നിവരെയാണ് തിങ്കളാഴ്ച പുലർച്ച മുക്കാലി ജങ്ഷനിലും മധു താമസിച്ച ചിണ്ടക്കി വനത്തിലെ ഗുഹയിലും തെളിവെടുപ്പിനായി കൊണ്ടുവന്നത്.
മധുവിനെ മർദിക്കാൻ ഉപയോഗിച്ചു എന്നു കരുതുന്ന മരക്കഷ്ണം പൊലീസ് ഗുഹപരിസരത്തുനിന്ന് കണ്ടെടുത്തു. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് കൂടുതൽ പ്രതികളെ പൊലീസ് എത്തിക്കാതിരുന്നതെന്നാണ് സൂചന. ബാക്കിയുള്ള പ്രതികളുമായുള്ള തെളിവെടുപ്പ് വരും ദിവസങ്ങളിൽ നടക്കും. കേസിൽ നിലവിൽ 16 പ്രതികളാണുള്ളത്. ഇതിൽ 11 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയിട്ടുള്ളത്. ബാക്കിയുള്ളവർക്കായി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നിലവിലുള്ളവരുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. ഇവരെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പൊലീസ് കോടതിയെ സമീപിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.