മധു വധം: എട്ടുപേർക്കെതിരെ കൊലക്കുറ്റമെന്ന് സൂചന
text_fieldsഅഗളി: ആദിവാസി യുവാവ് മധുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിെൻറ കുറ്റപത്രത്തിൽ എട്ടുപേർക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കുമെന്ന് സൂചന. റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ കോടതിയിൽ സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മധുവിെൻറ താമസസ്ഥലമായ മുക്കാലി-പൊട്ടിക്കൽ വനഭാഗത്തെ ഗുഹയിൽനിന്ന് പിടികൂടി അവിടെവെച്ചും പിന്നീട് മുക്കാലി കവലയിൽവെച്ചും മർദിച്ചവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തുക.
കേസിൽ അറസ്റ്റിലായ മുക്കാലി മേച്ചേരിയിൽ ഹുസൈൻ, കിളയിൽ മരയ്ക്കാർ, പൊതുവച്ചോലയിൽ ഷംസുദ്ദീൻ, താഴുശേരിൽ രാധാകൃഷ്ണൻ, വിരുത്തിയിൽ നജീബ്, മണ്ണമ്പറ്റിയിൽ ജെയ്ജു മോൻ, കരിക്കളിൽ സിദ്ദീഖ്, പൊതുവച്ചോലയിൽ അബൂബക്കർ എന്നിവരാണ് മധുവിനെ മർദിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മേച്ചേരിൽ ഹുസൈെൻറ ചവിട്ടാണ് മരണകാരണമായതെന്നും വ്യക്തമായിട്ടുണ്ട്. ഈ എട്ട് പേർക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തുകയെന്നാണ് വിവരം. മറ്റ് എട്ട് പ്രതികളും മധുവിനെ മർദിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. മർദിക്കുന്നതിെൻറ ദൃശ്യങ്ങൾ പകർത്തുകയും പിടികൂടാൻ പോയ സംഘത്തിനൊപ്പം പോവുകയുമാണ് ഇവർ ചെയ്തിട്ടുള്ളത്.
എന്നാൽ, ഇവർക്കെതിരെ പട്ടികവർഗ പീഡന നിരോധന നിയമം, അനധികൃമായി വനമേഖലയിൽ പ്രവേശിക്കൽ എന്നീ നിയമങ്ങൾ ബാധകമാണെന്നും പൊലീസ് പറഞ്ഞു. മധുവിനെ മർദിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തിയ അഞ്ച് മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഒരാഴ്ചക്കുള്ളിൽ ലഭിക്കും. ഇതിന് ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.