മാധ്യമം റിക്രിയേഷൻ ക്ലബ് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു
text_fieldsകോഴിക്കോട്: മാധ്യമം റിക്രിയേഷൻ ക്ലബ് 2022-23 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ചെയ്തു. മാധ്യമം ജീവനക്കാരുടെ മക്കളിൽ ഉയർന്ന വിദ്യാഭ്യാസ നേട്ടം കൈവരിച്ചവരെയാണ് ആദരിച്ചത്.
കുട്ടികൾ നേട്ടം കൈവരിക്കുംപോലെ കൈവരിക്കാതിരിക്കാനും രക്ഷിതാക്കൾ കാരണമാവാറുണ്ടെന്നും വെല്ലുവിളിയില്ലാതെ നേട്ടമുണ്ടാവില്ലെന്ന പോലെ വെല്ലുവിളികളേതെല്ലാമെന്ന് മനസ്സിലാക്കുന്നത് പ്രധാനമാണെന്നും ചടങ്ങ് ഉദ്ഘാനം ചെയ്ത പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ പറഞ്ഞു. അദ്ദേഹവും മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹിമാനും പുരസ്കാരങ്ങൾ വിതരണം ചെയ്തു. നജീൽ കരീം, ഹംദാൻ ഹാഷിം, എം.സി. തൻഹ, എം.കെ. ഹുദ, എം. ആദിൽ, എം. സുനൈന, അസ്റ അമിൻ നെഹ്റിൻ, ദർവേസ് അമൻ, കെ.എസ്. അബ്ദുൽ ഹലീം, കെ.എസ്. ഹയ ഫാത്തിമ, എ.പി. ഹനീന, മുഹമ്മദ് ഹിതാഷ് മുജീബ്, നെയ്റ ഫാത്വിമ, കെ.പി. സിയാൻ, ഐഷ ലാമിയ, ഫറഹ് തബ്സും, എം.സി. അൻഫൽ, എസ്. സ്വേത, മൃദുല അനിൽ, കെ. അഭയന്ദ്, ദാനിഷ്, എ. സിദീഖ്, കെ.വി. മുഹമ്മേ ഫായിസ്, പി.എം. ഷമാസ്, സിയ ഡെന്നി, ഫാത്തിമ ഹന്ന, റനൂം കെ. ഐജാസ്, അമല അനിൽ, ആതിര സെബാസ്റ്റ്യൻ, റിഫാന ഹനീഫ്, സ്വീതിൻ ഡെന്നി, കെ. അമീൻ അഹ്സൻ, ഗെനിയ എം. ഷെറിൻ, വി. വിഷ്ണുദത്ത, എൻ. അനീഖ എന്നിവരാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
പ്രസിഡന്റ് എം. സൂഫി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. നൗഷാദ് പരിചയപ്പെടുത്തി. മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡന്റ് എം. ഫിറോസ് ഖാൻ, എപ്ലോയീസ് യൂനിയൻ പ്രസിഡന്റ് ടി.എം. അബ്ദുൽ ഹമീദ്, സീനിയർ ന്യൂസ് എഡിറ്റർ ബി.കെ. ഫസൽ, കോഴിക്കോട് ബ്യൂറോ ചീഫ് ഹാഷിം എളമരം, സർക്കുലേഷൻ മാനേജർ ഡെന്നി തോമസ്, ഹരിപ്രിയ വേണു, എ. ബിജുനാഥ് എന്നിവർ സംസാരിച്ചു. എൻ. രാജീവ്, കെ.എം. നൗഷാദ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി. ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ പി.സി. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.