13ാമത്തെ അക്ഷര വീടിന് കൊടുങ്ങല്ലൂരിൽ ശിലയിട്ടു
text_fieldsകൊടുങ്ങല്ലൂർ: മൂന്ന് തവണ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ് നേടുകയും 2017ൽ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള സ്കൂൾ ടീമിനെ നയിക്കുകയും ചെയ്ത് ചെസിലെ കൗമാര പ്രതിഭയായി തിളങ്ങിയ കൊടുങ്ങല്ലൂർ ആനാപ്പുഴ സ്വദേശി ജ്യോതികക്ക് സ്നേഹാദരമായി സമർപ്പിക്കുന്ന അക്ഷര വീടിന് ശിലയിട്ടു. മാധ്യമം ദിനപത്രവും ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ ‘യൂനിമണി’യും ആരോഗ്യ മേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന അക്ഷര വീട് പദ്ധതിയിലെ 13ാമത് വീടായ ‘ഒൗ’ ആണ് ജ്യോതികക്ക് സമർപ്പിക്കുന്നത്്. പദ്ധതി മുഖേന തൃശൂർ ജില്ലയിൽ നൽകുന്ന മൂന്നാമത്തെ വീടാണിത്്.
പ്രമുഖ വാസ്തുശിൽപിയായ ജി. ശങ്കറാണ് അക്ഷര വീടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. വിമുക്ത ഭടൻ പരേതനായ മോഹനെൻറ ഭാര്യയും റിട്ട. പോസ്റ്റൽ ജീവനക്കാരിയുമായ ആനാപ്പുഴ ഉള്ളൂക്കാരൻ പറമ്പിൽ ലക്ഷ്മിക്കുട്ടി വീട്ടുവളപ്പിൽ നിന്ന് സൗജന്യമായി നൽകിയ സ്നേഹകാരുണ്യത്തിെൻറ മണ്ണായ മൂന്ന് സെൻറിലാണ് ജ്യോതികയുടെ അക്ഷര വീട് ഉയരുന്നത്. നിർമാണ കമ്മിറ്റി ചെയർമാൻ കൂടിയായ കൊടുങ്ങല്ലൂർ നഗസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ശിലാസ്ഥാപനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് ലക്ഷ്മിക്കുട്ടിയുടെ ഗൃഹാങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
മാധ്യമം തൃശൂർ റീജനൽ മാനേജറും നിർമാണകമ്മിറ്റി ജനറൽ കൺവീനറുമായ വി.കെ. അലി അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, വാർഡ് കൗൺസിലർ വി.എം. ജോണി, യൂനിമണി കൊടുങ്ങല്ലൂർ ബ്രാഞ്ച് പി.ആർ.ഒ ശോഭ, ലക്ഷ്മിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
പദ്ധതി കോ ഒാഡിനേറ്റർ റബീഹ് സ്വാഗതവും പി.ടി.എ പ്രസിഡൻറും നിർമാണ കമ്മിറ്റി കൺവീനറുമായ ടി.എസ്. സിനിൽ നന്ദിയും പറഞ്ഞു. കൗൺസിലർമാരായ ഷീലരാജ് കമൽ, ഗീതാദേവി, പ്രിൻസി മാർട്ടിൻ, എം.എസ്. വിനയകുമാർ, കൊടുങ്ങല്ലൂർ ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് കോ ഒാഡിനേറ്റർ സൈനബ ടീച്ചർ, മാധ്യമം തൃശൂർ അഡ്മിൻ നൗഷാദ്, മുൻ റീജനൽ മാനേജർ ജഹർഷ കബീർ, എ.എഫ്.സി കെ.ബി. സിദ്ദീഖ്, ഇ.എ. മുഹമ്മദ് റഷീദ്, പി.കെ. വത്സൻ, റസോജ ഹരിദാസ്, ഉണ്ണികൃഷ്ണൻ, പി.കെ. മുഹമ്മദ് തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.