ഗുസ്തി താരം ടി.എം. രഞ്ജിത്തിന് അക്ഷരവീട് സമർപ്പണം ഇന്ന്
text_fieldsകണ്ണൂർ: ‘മാധ്യമം’ ദിനപത്രവും സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമ യ രംഗത്തെ ആഗോളസ്ഥാപനമായ ‘യൂനിമണി’യും ആരോഗ്യ മേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും ഒരുമിക്കുന്ന അക്ഷരവീട് പദ്ധതിയിലെ കണ്ണൂർ ജില്ലയിലെ ആദ്യവീടാ യ ‘എ’ വീട് ഇന്ന് ഗുസ്തി താരം ടി.എം. രഞ്ജിത്തിന് സമർപ്പിക്കും. വൈകീട്ട് നാല് മണിക് ക് താഴെചൊവ്വ ബസ്ബേയുടെ സമീപത്തുള്ള വേദിയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ താക്കോൽ ദാനം നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ-കാസർകോട് ജില്ലകളിലായുള്ള രണ്ട് അക്ഷരവീടുകളുടെ പ്രഖ്യാപനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. സിനിമതാരം ആസിഫ് അലി, പി.കെ. ശ്രീമതി എം.പി, മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻകോയ, ‘മാധ്യമം’ അഡ്മിനിസ്ട്രേറ്റിവ് ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, കൗൺസിലർമാരായ അഡ്വ. ടി.ഒ. മോഹനൻ, എൻ. ബാലകൃഷ്ണൻ മാസ്റ്റർ, എസ്. ഷഹീദ, തൈക്കണ്ടി മുരളീധരൻ, ഹാബിറ്റാറ്റ് റീജനൽ എൻജിനീയർ അജിത്ത്, കണ്ണൂർ ജില്ല ഇന്ത്യൻ സ്റ്റൈൽ റസ്ലിങ് അസോസിയേഷൻ പ്രസിഡൻറ് പി. ഷാഹിൻ, ‘മാധ്യമം’ ജില്ല രക്ഷാധികാരി യു.പി. സിദ്ദീഖ് മാസ്റ്റർ എന്നിവർ സംബന്ധിക്കും.
പദ്ധതിയിലെ ഏഴാമതും കണ്ണൂർ ജില്ലയിലെ ആദ്യത്തേതുമായ അക്ഷരവീടാണ് ഇന്ന് ഗുസ്തിതാരമായ രഞ്ജിത്തിന് കൈമാറുന്നത്. കണ്ണൂർ കോർപറേഷനിലെ താഴെചൊവ്വ ഡിവിഷനിൽ താഴെ മുണ്ടയാട്ടാണ് വീട് നിർമിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പതിനഞ്ചോളം വീടുകളുടെ നിർമാണം സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലായി പുരോഗമിക്കുന്നുണ്ട്. കാസർകോട് സ്വദേശിയായ ഫുട്ബാൾ താരം നന്ദന കൃഷ്ണ, കണ്ണൂർ വാരത്തെ കായിക താരം മുഹമ്മദ് അഫ്ഷാൻ എന്നിവർക്കുള്ള അക്ഷരവീട് പദ്ധതികളുടെ പ്രഖ്യാപനമാണ് ഇന്ന് മന്ത്രി നിർവഹിക്കുക.
വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ കൂടിയായ ‘മാധ്യമം’ കണ്ണൂർ യൂനിറ്റ് സീനിയർ റീജനൽ മാനേജർ കെ. ഉമർ ഫാറൂഖ്, സീനിയർ ന്യൂസ് എഡിറ്റർ സി.കെ.എ. ജബ്ബാർ, മാധ്യമം പബ്ലിക്ക് റിലേഷൻസ് അസിസ്റ്റൻറ് മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ, മാധ്യമം കണ്ണൂർ യൂനിറ്റ് പരസ്യം മാനേജർ അബ്ദുൽ റഉൗഫ്, ബി.ഡി.ഒ എസ്. മുഹമ്മദ് നിസാർ എന്നിവർ പെങ്കടുത്തു. അക്ഷരവീടിെൻറ സമർപ്പണം വർണാഭമാക്കുന്നതിനായി ഗാനമേളയും പ്രദർശന ഗുസ്തി മത്സരവും നടക്കും. പ്രശസ്ത ഗായിക സജ്ല സലീമും സംഘവുമൊരുക്കുന്ന സംഗീത നിലാവ് ഇശൽപ്രളയത്തിെൻറ മാസ്മര നിമിഷങ്ങളൊരുക്കും. ഇതുകൂടാതെ കണ്ണൂർ ജില്ല ഇന്ത്യൻ സ്റ്റൈൽ അേസാസിയേഷൻ അവതരിപ്പിക്കുന്ന പ്രദർശന ഗുസ്തി മത്സരങ്ങൾ വേറിട്ട അനുഭവമാകും. പ്രത്യേകമായി ഒരുക്കിയ വേദിയിലാണ് പരിപാടികൾ അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.