മജിഷ്യൻ നാഥിന് ‘മാധ്യമം’ അക്ഷരവീട്
text_fieldsവർക്കല: മജിഷ്യൻ നാഥിനു വേണ്ടി അയിരൂർ ചാരുംകുഴിയിൽ നിർമിക്കുന്ന ഏഴാമത് ‘മാധ്യമം’ അക്ഷരവീടിന് വർക്കലയിൽ ശിലയിട്ടു. ‘മാധ്യമം’, താര സംഘടനയായ അമ്മ, യു.എ.ഇ എക്സ്ചേഞ്ച് എന്നിവയുടെ സഹകരണത്തിലൂെടയാണ് ‘അക്ഷരവീട്’ പദ്ധതി നടപ്പാക്കുന്നത്. മലയാളത്തിലെ 51 അക്ഷരങ്ങളെയാണ് ഓരോ വീടും പ്രതിനിധാനംചെയ്യുന്നത്. മജിഷ്യൻ നാഥിനു വേണ്ടി അയിരൂരിൽ ഒരുങ്ങുന്നത് ‘ഋ’ അക്ഷരവീടാണ്. ഞാറയാഴ്ച രാവിലെ നടന്ന ചടങ്ങിൽ സമൂഹത്തിെൻറ വിവിധ മേഖലയിലെ പ്രമുഖ വ്യക്തികൾ സാക്ഷ്യം വഹിച്ചു.
ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. സുമംഗലയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. സമൂഹത്തിനും കലയ്ക്കുമായി ജീവിതം സമർപ്പിച്ച വ്യക്തികളെ ആദരിക്കാനും അവർക്ക് വീടുണ്ടാക്കി നൽകാനുമുള്ള അക്ഷരവീട് പദ്ധതി ഉത്തമമായ മാതൃകയാണെന്നും അതു മാതൃഭാഷയിലെ അക്ഷരവുമായി ബന്ധപ്പെട്ടു നിൽക്കുന്നത് അഭിമാനകരമാണെന്നും വി. സുമംഗല പറഞ്ഞു. പദ്ധതിക്ക് ഗ്രാമപഞ്ചായത്തിെൻറ പൂർണ പിന്തുണ സ്വാഗതസംഘം ചെയർപേഴ്സൺ കൂടിയായ അവർ വാഗ്ദാനംചെയ്തു.
‘മാധ്യമം’ ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, തിരുവനന്തപുരം റീജനൽ മാനേജർ വി.എസ്. സലിം, മാർക്കറ്റിങ് മാനേജർ ജുനൈസ്, ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ സാജുദ്ദീൻ, യു.എ.ഇ എക്സ്ചേഞ്ച് വർക്കല ബ്രാഞ്ച് മാനേജർ കണ്ണൻ, കൈരളി ജുവലേഴ്സ് മാനേജിങ് പാർട്ണർ റിയാസ്, അക്ഷരവീടിെൻറ നിർമാണ ചുലതലയുള്ള ഹാബിറ്റാറ്റിെൻറ പ്രോജക്ട് എൻജിനീയർ സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വനിത, മാധ്യമം പ്രതിനിധികളായ ബാസിത്ത്, ഷാനവാസ്, അൻസാർ വർണന, പൗരപ്രമുഖരായ സവാദ് ഹാജി, അബ്ദുൽ ഹക്കിം, ഷാക്കിർ, നാടകകൃത്ത് ഇടവ ഷുക്കൂർ, ‘സെൻസ്’ ജന. സെക്രട്ടറി സി.വി വിജയൻ, സ്വാഗത സംഘം കൺവീനർ അനസ് കായൽപ്പുറം, മജിഷ്യൻ നാഥ് തുടങ്ങിയവർ സംബന്ധിച്ചു. നാലു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി അക്ഷരവീട് മജിഷ്യൻ നാഥിന് സമർപ്പിക്കുമെന്ന് ‘മാധ്യമം’ ജനറൽ മാേനജർ കളത്തിൽ ഫാറൂഖ് അറിയിച്ചു.
നാലു പതിറ്റാണ്ടായി കേരളത്തിലങ്ങോളമിങ്ങോളം മാജിക് അവതരിപ്പിക്കുകയാണ് മജിഷ്യൻ നാഥ്. മാജിക് എന്ന കലയെ ധനാഗമ മാർഗമായല്ല മറിച്ച് സമൂഹത്തെ ഉണർത്താനും ചിന്തിപ്പിക്കാനുമുള്ള ശക്തമായ ബോധവത്കരണ മാധ്യമമായാണ് നാഥ് സമീപിക്കുന്നത്. അയിരൂരിൽ അദ്ദേഹത്തിനുവേണ്ടി അക്ഷരവീട് ഒരുങ്ങുമ്പോൾ ഗ്രാമം മുഴുവനും പൂർണ പിന്തുണയുമായെത്തിയതും അതുകൊണ്ടുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.