മൂന്നു പ്രതിഭകൾക്ക് സ്നേഹത്തണലായി അക്ഷരവീടുകൾ
text_fieldsകോഴിക്കോട്: കല, കായിക, സാംസ്കാരിക മേഖലകളിലെ പ്രതിഭകൾക്ക് ഭാഷയുടെ മധുരവും സ്നേഹത്തിെൻറ തണലുമേകി അക്ഷരവീടുകളുടെ സമർപ്പണം. ഒരായുസ്സ് കവിതക്കും വരക്കും ശിൽപനിർമാണത്തിനും സമർപ്പിച്ച രാഘവൻ അത്തോളി, കൊടുവള്ളി കരുവൻപൊയിൽ കരീറ്റിപറമ്പിലെ യുവ നർത്തകി എൻ. ശ്രീജിത, അകക്കണ്ണിെൻറ കരുത്തിൽ പാരാലിമ്പിക്സ് ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ പുതുപ്പാടി കാവുംപുറത്ത് മുഹമ്മദ് സ്വാലിഹ് എന്നിവർക്കാണ് അക്ഷരവീടുകൾ നിർമിച്ചുനൽകിയത്. ഫുട്ബാൾ പരിശീലക വെള്ളിമാട്കുന്നിലെ ഫൗസിയ മാമ്പറ്റ, കരകൗശലശിൽപി അരുൺ കക്കോടി എന്നിവർക്കുള്ള അക്ഷരവീടുകളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
മലയാളത്തിെൻറ മധുരമുള്ള 51 അക്ഷരങ്ങൾ ചേർത്തുനിർത്തി ‘മാധ്യമം’, അഭിനേതാക്കളുെട സംഘടന ‘അമ്മ’, ധനവിനിയോഗരംഗത്തെ ആഗോള സ്ഥാപനമായ ‘യൂനിമണി’, ആരോഗ്യരംഗത്തെ അന്തർദേശീയ ബ്രാൻഡായ എൻ.എം.സി ഗ്രൂപ് എന്നിവ സംയുക്തമായാണ് സംസ്ഥാനത്തുടനീളം അക്ഷരവീടുകൾ ഒരുക്കുന്നത്. കോഴിക്കോട് ടാേഗാർ ഹാളിൽ നടന്ന ചടങ്ങിൽ മൂന്ന് അക്ഷരവീടുകളുടെ സമർപ്പണവും രണ്ടു വീടുകളുടെ പ്രഖ്യാപനവും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻകോയ പദ്ധതി വിശദീകരിച്ചു.
മുഹമ്മദ് സ്വാലിഹിനുള്ള ‘ണ’ അക്ഷരവീട് സമർപ്പണത്തിൽ നടൻ നീരജ് മാധവ് മെഡലും ജില്ല കലക്ടർ സാംബശിവറാവു പൊന്നാടയും അണിയിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ പ്രശസ്തിപത്രം കൈമാറി. എൻ. ശ്രീജിതക്കുള്ള ‘െഎ’ അക്ഷരവീട് സമർപ്പണത്തിൽ നടൻ വിനോദ് കോവൂർ പൊന്നാട അണിയിച്ചു. കാരാട്ട് റസാഖ് എം.എൽ.എ പ്രശസ്തിപത്രം കൈമാറി. രാഘവൻ അത്തോളിക്കുള്ള ‘ട’ അക്ഷരവീട് സമർപ്പണത്തിൽ എഴുത്തുകാരായ പി.കെ. പാറക്കടവ് പൊന്നാട അണിയിക്കുകയും കെ.പി. രാമനുണ്ണി പ്രശസ്തിപത്രം ൈകമാറുകയും ചെയ്തു.
ഫൗസിയ മാമ്പറ്റക്കുള്ള ‘ത’ അക്ഷരവീട് പ്രഖ്യാപനത്തിൽ യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ മെഡൽ അണിയിക്കുകയും മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അക്ഷരഫലകം കൈമാറുകയും ചെയ്തു. അരുൺ കക്കോടിക്കുള്ള ‘ധ’ അക്ഷരവീട് പ്രഖ്യാപനത്തിൽ നടന്മാരായ നിർമൽ പാലാഴി പൊന്നാട അണിയിക്കുകയും നീരജ് മാധവ് അക്ഷരഫലകം കൈമാറുകയും ചെയ്തു.
അക്ഷരവീട് സ്നേഹസന്ദേശം ‘അമ്മ’ പ്രതിനിധികൂടിയായ നീരജ് മാധവ് നൽകി. പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിഅമ്മ മാണി, കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ യു.വി. ഷാഹിദ്, കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡൻറ് എം. ഫിറോസ്ഖാൻ, മാധ്യമം കോഴിക്കോട് സിറ്റി രക്ഷാധികാരി ഫൈസൽ പൈങ്ങോട്ടായി, നൃത്തപരിശീലകൻ ഷൈജു മാമ്പറ്റ, കമാൽ വരദൂർ തുടങ്ങിയവർ സംസാരിച്ചു. ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് സ്വാഗതവും റീജനൽ മാനേജർ എം.എ. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. എം.കെ. രാഘവൻ എം.പിയുടെ സന്ദേശം വായിച്ചു. തുടർന്ന് എൻ. ശ്രീജിതയുടെ നൃത്തവും റാസയുടെയും ബീഗത്തിെൻറയും ഗസൽസന്ധ്യയും അരങ്ങേറി.
അക്ഷരവീട് മാനുഷിക മൂല്യത്തിലൂന്നിയ പ്രവർത്തനം -മന്ത്രി ശശീന്ദ്രൻ
കോഴിക്കോട്: മാനുഷിക മൂല്യത്തിലൂന്നിയ പ്രവർത്തനമാണ് അക്ഷരവീടുകളുടെ നിർമാണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. അക്ഷരവീടുകളുടെ സമ്മർപ്പണ-പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട് നിർമിച്ചുനൽകുന്ന കാരുണ്യപ്രവർത്തനം നാട്ടിലേറെ നടക്കുന്നുണ്ടെങ്കിലും അക്ഷരവീടുകൾക്ക് തീർത്തും അർഹരായവരെ കണ്ടെത്തിയെന്നത് മഹത്തര കാര്യമാണ്. ഇത്തരം അംഗീകാരം അർഹിക്കുന്ന നിരവധി പേർ നമ്മുെട നാട്ടിലുണ്ട്.
വേറിട്ട പരിപാടി ഉദ്ഘാടനം ചെയ്യുന്നതിലൂടെ താനും ഉന്നതിയിലെത്തുകയാണ്. നേരത്തേയും അക്ഷരവീടിെൻറ ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കാൻ സാധിച്ചു. മാധ്യമം പത്രം പോലെതന്നെ വേറിട്ടതാണ് അക്ഷരവീട് പദ്ധതിയെന്നും ഇതിെൻറ ഭാഗമായ അഭിനേതാക്കളുെട സംഘടന ‘അമ്മ’യെയും ധനവിനിമയ സ്ഥാപനമായ യൂനിമണിയേയും ആരോഗ്യ രംഗത്തെ എൻ.എം.സി ഗ്രൂപ്പിനേയും അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.