‘അക്ഷരവീട് കേരളത്തിന് അഭിമാനം’
text_fieldsകൊച്ചി: ‘മാധ്യമ’വുമായി ചേര്‍ന്ന് മലയാളത്തിെൻറ 51 അക്ഷരങ്ങള്‍ ചേര്‍ത്തുനിര്‍ത്തി നടപ്പാക്കുന്ന അക്ഷരവീട് സമര്‍പ്പണത്തിലൂടെ കേരളത്തിെൻറ സാമൂഹിക ഊഷ്മളതയെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അമ്മ ജനറല്‍ ബോഡിയ ിലെ റിപ്പോര്‍ട്ട്. ജനറൽ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് അക്ഷരവീടിനെക്കുറിച്ച് വിശദമാക്കിയത്.
അമ്മയെക്കൂടാതെ യൂനിമണി ഗ്രൂപ്പും ഇതിെൻറ ഭാഗമാണ്. ‘ജീവിതവഴികളില്‍ മുന്നേറാന്‍ കഴിയാതെപോയ പ്രതിഭകളായ കലാകാരന്മാര്‍, കായികതാരങ്ങള്‍, സാമൂഹികരംഗത്തും പരിസ്ഥിതിക്കൊപ്പവും ജീവിതം സമര്‍പ്പിച്ചവര്‍ തുടങ്ങിയവര്‍ക്കുള്ള ആദരവും അംഗീകാരവുമാണ് ഈ സംരംഭം. ഓരോ ഗ്രാമങ്ങളിലും പദ്ധതിയുടെ വിളംബരവും താക്കോല്‍ദാനവും ജനപങ്കാളിത്തംകൊണ്ടും പൊലിമ കൊണ്ടും ഉത്സവങ്ങളായി മാറുകയാണ് പതിവ് -റിപ്പോര്‍ട്ടില്‍ പറയുന്നു.
അത്‌ലറ്റിക്‌സിലെ അഭിമാന താരമായ തൃശൂര്‍ തളിക്കുളത്തെ രഖില്‍ ഘോഷിന് നല്‍കിയ അക്ഷരവീട് മുതല്‍ ഇതുവരെ നല്‍കിയതും നിർമിക്കുന്നതുമായ വീടുകളെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു. ഭാവിയില്‍ നൽകുന്ന വീടുകളെക്കുറിച്ചും ചര്‍ച്ചയായി. സാംസ്‌കാരിക കേരളത്തിന് എന്നും അഭിമാനിക്കാന്‍ വകനല്‍കുന്ന ഈ സ്വപ്‌നയാത്രയില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.