ഫുട്ബോൾ താരം നന്ദന കൃഷ്ണക്കുള്ള അക്ഷരവീടൊരുങ്ങി
text_fieldsകാഞ്ഞങ്ങാട്: പ്രാരാബ്ധങ്ങൾ പ്രതിരോധം തീർത്ത ജീവിതത്തിൽ നിന്നും പന്തുമായി കുതിച്ച ഫുട്ബാൾ താരം എണ്ണപ്പാറ കുറ്റിയടുക്കത്തെ നന്ദന കൃഷ്ണക്കുള്ള 'ജ' അക്ഷരവീട് സമർപ്പണത്തിനൊരുങ്ങി.
സംസ്ഥാന താരവും ദേശീയ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്ത നന്ദന കൃഷ്ണക്കുള്ള അക്ഷര വീട് സമർപ്പണം ആഗസ്റ്റ് 15 ന് രാവിലെ 11ന് കാഞ്ഞങ്ങാട് നടക്കുന്ന ലളിതമായ ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും.
മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനി മണി ,എൻ.എം .സി ഗ്രൂപ്പും സംയുക്തമായാണ് നന്ദനക്കുള്ള ആദരവും അംഗീകാരവുമായി അക്ഷര വീട് സമർപ്പിക്കുന്നത്.
2019 ഫെബ്രുവരി 23 ന് കണ്ണൂരിലെ ഗുസ്തി താരം രഞജിത്തിനുള്ള അക്ഷരവീട് സമർപ്പണ ചടങ്ങിൽ പി. കെ. ശ്രീമതി എം.പി. യാണ് നന്ദന കൃഷ്ണയ്ക്കുള്ള അക്ഷര വീട് പ്രഖ്യാപനം നിർവഹിച്ചത്.
2019 ഏപ്രിൽ 12 ന് കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ കുറ്റിയടുക്കത്ത് നാട്ടുകാരുടെ പൂർണപിന്തുണയോടെ സംഘാടകസമിതി രൂപീകരിച് പ്രവർത്തനമാരംഭിച്ച അക്ഷര വീട് കോ വിഡ് നിയന്ത്രണ സാഹചര്യത്തിൽ ആഘോഷങ്ങളില്ലാതെ യാണ് സമർപ്പിക്കുന്നത്. ചടങ്ങിൽ നന്ദന കൃഷ്ണ പ്രശസ്തി പത്രം ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.