ശ്രീജിതയുടെ അക്ഷര വീടിന് കട്ടിളവെച്ചു
text_fieldsകൊടുവള്ളി: മാധ്യമം ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണിയും ആ രോഗ്യ മേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡ് ആയ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നിർമിച്ചുനൽകുന്ന അക്ഷര വീടിന് കട്ടിളവെച്ച ു. അക്ഷരവീട് രൂപകൽപന ചെയ്യുന്നത് ഹാബിറ്റാറ്റ് ഗ്രൂപ് ചെയർമാൻ പത്മശ്രീ ജി. ശങ്കറാണ്. നൃത്തരംഗത്ത് ഉദിച്ചുയരുന ്ന കൊടുവള്ളി കരീറ്റിപറമ്പ് നൂഞ്ഞിക്കര എൻ. ബാബുവിെൻറയും സുജിതയുടേയും ഏകമകളായ ശ്രീജിതക്കാണ് പത്താമത്തെ ‘ഐ’ അക്ഷരവീടൊരുങ്ങുന്നത്.
കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ശ്രീജിത പത്തുവർഷത്തിലധികമായി നൃത്തമഭ്യസിച്ച് വരുകയാണ്. സ്കൂൾ കലോത്സവ വേദികളിലടക്കം നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
താമസിക്കാനിടമില്ലാതെ കഴിയുന്ന ശ്രീജിതക്ക് താമസിക്കാനും വാരിക്കൂട്ടിയ ട്രോഫികളും സമ്മാനങ്ങളും സൂക്ഷിച്ചുവെക്കാനുമുള്ള ഇടം കൂടിയാണ് ശ്രീജിതക്ക് അക്ഷരവീടിലൂടെ ഒരുങ്ങുന്നത്. കൊടുവള്ളി ബ്ലോക്കിന് കീഴിൽ പട്ടികജാതി ഭവനനിർമാണ സഹായത്തിനും ഇവർ അർഹയായിട്ടുണ്ട്.
ലളിതവും പ്രൗഢവുമായ ചടങ്ങിൽ ശ്രീജിതയുടെ അക്ഷര വീടിന് കട്ടിളവെച്ചു. കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ ശരീഫ കണ്ണാടിപ്പൊയിൽ കട്ടിളവെക്കൽ ചടങ്ങ് നിർവഹിച്ചു. കൗൺസിലർമാരായ വിമല ഹരിദാസൻ, യു.വി. ഷാഹിദ്, മാധ്യമം റീജനൽ മാനേജർ സക്കീർ ഹുസൈൻ, യൂനിമണി താമരശ്ശേരി ബ്രാഞ്ച് മാനേജർ അനിക്സ്, ഹാബിറ്റാറ്റ് സൈറ്റ് എൻജിനീയർ ശരത്, അക്ഷര വീട് കോഓർഡിനേറ്റർ റബീഹ്, ഫസ്ലുറഹ്മാൻ, ശ്രീധരൻ കരീറ്റിപറമ്പ്, എം.സി. പ്രഭാകരൻ, നൃത്താധ്യാപകൻ ഷൈജു മാമ്പറ്റ, എൻ. ശ്രീജിത, എൻ. ബാബു, സുജിത, പി.പി. സൈനുൽ ആബിദ്, അഷറഫ് വാവാട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.