Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മാധ്യമം' അക്ഷരവീടുകൾ...

'മാധ്യമം' അക്ഷരവീടുകൾ കേരളത്തിന്​ അഭിമാനം-മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
g sudhakaran
cancel

ആലപ്പുഴ: കോർപറേറ്റുകൾ സന്തോഷത്തെ ഒരു ഉൽപ്പന്നമായി മാറ്റി 'ഹാപ്പിനസ്' എന്ന നിലയിൽ ​ വിറ്റ്​ കാശ്​ വാങ്ങു​േമ്പാൾ 'മാധ്യമം' ഒരു പ്രതിഫലവും വാങ്ങാതെ സമർപ്പിക്കുന്ന അക്ഷരവീടുകളിൽ കേരളത്തിന്​ അഭിമാനകരമായ സന്തോഷപദ്ധതിയാണെന്ന്​​ മന്ത്രി ജി. സുധാകരൻ. തോട്ടപ്പള്ളിയിൽ മാധ്യമവും താരസംഘടനയായ അമ്മയും, യുനിമണി, എൻ.എം.സി ഗ്രൂപ്​, ഹാബിറ്റാറ്റ്​ എന്നിവർ സംയുക്​തമായി നടപ്പാക്കുന്ന അക്ഷരവീട്​ പദ്ധതിയിൽ ​ശിൽപി ​സന്തോഷ്​ തോട്ടപ്പള്ളിക്കായി നിർമിച്ച 'ഛ' അക്ഷരവീട്​ ഉദ്​ഘാടനം നിർവഹിച്ച്​ സംസാരിക്കുകായിരുന്നു അദ്ദേഹം. കണ്ടാലുടൻ എല്ലാവരും ചോദിക്കുന്നത്​ ഹാപ്പിയാണോയെന്നാണ്​​. അത്​ ഒരു അന്തർദേശീയ പദമായി മാറി. ​പണം വാങ്ങിയാൽ യാഥാർഥ ഹാപ്പിനസ്​ ഉണ്ടാകില്ല. അവിടെ ലാഭനഷ്​ടം മാത്രമേയുള്ളൂ.

സമ്പത്ത്​ കാര്യങ്ങൾ തീരുമാനിച്ചാൽ പകയും പ്രതികാരവും അസൂയയും പുച്ഛവുമാണ്​. പണം അധ്വാനിച്ച്​ ന്യായമായി ചെലവഴിക്കുന്നവർക്ക്​ പ്രശ്​നമില്ല. പണംശേഖരിച്ച്​ മറ്റുള്ളവരു​െട കൊടുക്കാതെ ചൂഷണം ചെയ്​ത്​ ഹാപ്പിനസ്​ ഇല്ലാതെ സ്വയം ഹാപ്പിനസ്​ ഉണ്ടാക്കുകയാണ്​. ഹാപ്പിനസ്​ രാഷ്​ട്രാന്തര വ്യവസമായി മാറിയിക്കുകയാണ്​. മാധ്യമം അക്ഷരവീടുകളുടെ എണ്ണത്തിലല്ല, അതി​ന്​ പിന്നിലെ സാംസ്​കാരിക കാഴ്​ചപ്പാടാണ്​ തന്നെ കൂടുതൽ ആകർഷിച്ചത്​. മലയാള അക്ഷരങ്ങളുടെ പേരിലാണ്​ ഓരോവീടുകളും നിർമിച്ചത്​. മലയാളികൾ ഭാഷാസ്​നേഹിക​െളന്ന്​ വെറുതെ പറയുകയാണ്​. സമയം കിട്ടിയാൽ ഇംഗ്ലീഷ്​ പറയുകള്ളൂ. അക്കാദമിക സമൂഹത്തി​െൻറ ജാഢയുടെ ഭാഗമാണത്​​. മലയാള ഭാഷയെ മാധ്യമം'നന്നായി ഓർത്തു. ആ ഭാഷയുള്ളതിനാണ്​ ഒരുപത്രം തുടങ്ങാനായത്​. മലയാളം അസാധാരണശേഷിയുള്ള ഭാഷയാണ്​. ഇത്​ ഞാൻ കുട്ടിക്കാല​ത്ത് തന്നെ​ മനസ്സിലാക്കിയിട്ടുണ്ട്​.

ഒരുദിവസം ര​ണ്ടക്ഷരം വീതം ഒാലയിൽ എഴുതിയാണ്​ പഠിച്ചിരുന്നത്​. കോളജിൽ പോയപ്പോൾ മഖ്യവിഷയം ഇംഗ്ലീഷ്​ സാഹിത്യം എടുത്തപ്പോഴാണ്​ മലയാളത്തെ കുടുതൽ മനസ്സിലാക്കിയത്​. ഇംഗ്ലീഷ്​ പഠിച്ച പലർക്കും മലയാളത്തോട്​ പുച്ഛമാണ്​. പ്രഫസർ മുണ്ടശ്ശേരിയും എം.പി പോളും സുകുമാർ അഴീക്കോടും സാനുമാഷും അടക്കമുള്ള നിരൂപകർ ഇംഗ്ലീഷ്​ ഭാഷയാണ്​ പഠിച്ചത്​. അതുകൊണ്ട്​ അവർക്ക്​ മലയാളഭാഷയെ നന്നായി മനസ്സിലാക്കാനായി. 'മാധ്യമ'ത്തി​െൻറ റിപ്പോർട്ടുകളും ലേഖനങ്ങളും വളരെ നിലവാരമുള്ളതാണ്​. ഒരിക്കലും ഭാഷയെ അപമാനിക്കുന്നില്ല. പല പത്രങ്ങളും ഭാഷയെ ആക്ഷേപിക്കുകയാണ്​​. മറ്റുള്ളവരെ ആക്ഷേപിക്കാൻ വേണ്ടി അനാവശ്യമായ ഭാഷകളാണ്​ ഉപയോഗിക്കുന്നത്​.

മലയാളസംസ്​കാരത്തി​െൻറ നിലവാരം വിട്ട്​ ഒരു ലേഖനവും ഞാൻ മാധ്യമത്തിൽ കണ്ടിട്ടില്ല.മലയാളത്തിൽ ഏറ്റവും ഒടുവിൽ തുടങ്ങിയ മാധ്യമം തുടക്കംമുതൽ വായിക്കുന്ന പത്രമാണ്​. തളരാതെ മുന്നോട്ടുപോകുന്നത്​ അദ്​ഭുതമാണ്​. ചിലതിനോട്​ വിമർശനമുണ്ടെങ്കിലും മാധ്യമത്തിൽ ആശയപരമായ കാര്യങ്ങളാണ്​ ഏറെയുള്ളത്​. ഭാഷയുമായി ബന്ധപ്പെടുത്തി വീട്​ സമർപ്പിക്കുന്നത്​ ആരും സങ്കൽപിക്കാത്ത കാര്യമാണ്​. ഒരുഎഴുത്തുകാർക്ക്​പോലും ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെക്കാനായില്ല. ഇക്കാത്തിൽ സവിശേഷത പുലർത്തുന്ന മാധ്യമം അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadhyamamaksharaveeduG. Sudhakaran
News Summary - Madhyamam aksharaveedu Pride for Kerala G. Sudhakaran
Next Story