കെ.പി. പവിത്രന് 'അക്ഷരവീടി'െൻറ സ്നേഹാദരം
text_fieldsപാലക്കാട്: അഭിനയപ്രതിഭ കെ.പി. പവിത്രന് 'അക്ഷരവീടി'െൻറ സ്നേഹാദരം. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണി-എൻ.എം.സി ഗ്രൂപ്പും സംയുക്തമായി മലയാളത്തിലെ മധുരാക്ഷരങ്ങൾ കോർത്തിണക്കി നടപ്പാക്കുന്ന അക്ഷരവീട് പദ്ധതിയിലെ 'ദ' നാമകരണം ചെയ്ത വീടാണ് പവിത്രന് സമ്മാനിക്കുന്നത്. പാലക്കാട് പുലാപ്പറ്റയിൽ നിർമിക്കുന്ന വീടിെൻറ അക്ഷരഫലകം, കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ നടൻ ഷാജു ശ്രീധർ, കഥാകൃത്ത് ടി.കെ. ശങ്കരനാരായണൻ എന്നിവരിൽനിന്ന് പവിത്രൻ ഏറ്റുവാങ്ങി.
'അക്ഷരവീട്' പദ്ധതി സേവനം മാത്രമല്ല, ഒരു പത്രത്തിനുള്ള സാമൂഹിക പ്രതിബദ്ധത കൂടിയാണ് കാണിക്കുന്നതെന്ന് ടി.കെ. ശങ്കരനാരായണൻ പറഞ്ഞു. ഒരു മനുഷ്യന് ചെയ്തുകൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് വീട് നിർമിച്ച് നൽകുകയെന്നതെന്ന് ഷാജു ശ്രീധർ പറഞ്ഞു. മാധ്യമം ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ, ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം, പി.ആർ മാനേജർ കെ.ടി. ഷൗക്കത്തലി, പാലക്കാട് ബ്യൂറോ ഇൻ ചാർജ് കെ.പി. യാസിർ എന്നിവർ പെങ്കടുത്തു. മലയാള സിനിമ-സീരിയലുകളിലെ വ്യത്യസ്ത വേഷങ്ങളിലൂെട ജനഹൃദയങ്ങളിൽ ഇടംനേടിയ നടനാണ് പവിത്രൻ. വർഷങ്ങൾക്കുമുമ്പ് തലശ്ശേരിയിലേക്ക് കുടിയേറിയ പരമേശ്വരൻ-അമ്മു ദമ്പതികളുടെ പത്ത് മക്കളിൽ രണ്ടാമനാണ്.
അഞ്ചാംക്ലാസിൽ പഠിക്കവെ, സ്കൂൾ വാർഷികാഘോഷത്തിൽ അവതരിപ്പിച്ച നാടകത്തിൽ പെൺവേഷം കെട്ടിയാണ് തുടക്കം. സംവിധായകൻ പ്രിയദർശനുമായി കണ്ടുമുട്ടിയത് വെള്ളിത്തിരയിലേക്കുള്ള വാതായനം തുറന്നു.
'അരം+അരം=കിന്നരം' ആണ് ആദ്യ സിനിമ. വെള്ളാനകളുടെ നാട് അടക്കം 60ഒാളം സിനിമകളിലും അമ്പതിലധികം സീരിയലുകളിലും വേഷമിട്ടു. ദീർഘകാലം കോഴിക്കോട്ടായിരുന്നു താമസം. പുലാപ്പറ്റ മണ്ടഴിയിൽ ബന്ധുക്കൾ നൽകിയ എട്ട് സെൻറ് സ്ഥലത്താണ് വീട് ഉയരുന്നത്. ഭാര്യ: ഉഷ. മകൻ: സൂര്യനന്ദൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.