റമീസക്ക് അക്ഷരവീടിന്റെ സ്നേഹാദരം
text_fieldsതിരൂര്‍: മലയാളികളുടെ അഭിമാനവും ദേശീയ തൈക്വാന്‍ഡോ റഫറിയുമായ റമീസ വരിക്കോട്ടില ിന് അക്ഷരവീടിെൻറ സ്നേഹാദരം. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ നടന്ന വര് ണാഭമായ ചടങ്ങില്‍ താനാളൂര്‍ പാണ്ട്യാട് നിർമിച്ച ‘ക’ അക്ഷരവീട് റമീസക്ക് സമര്പ്പി ച്ചു. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളാണ് സമർപ്പണ ചടങ്ങ് ഉദ് ഘാടനം ചെയ്തത്. മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന് അധ്യക്ഷത വഹി ച്ചു. മലയാള അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു അക്ഷരഫ ലകം കൈമാറി. യൂനിമണി മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍കോയ പദ്ധതി വിശദീകരിച്ചു. സാഹിത്യകാരന് കെ.പി. രാമനുണ്ണി സ്നേഹസന്ദേശം കൈമാറി.
‘മാധ്യമ’വും ‘അമ്മ’യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണിയും ആരോഗ്യരംഗത്തെ ഇൻറര്‍നാഷനല്‍ ബ്രാൻഡായ എന്‍.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിന് സമര്‍പ്പിക്കുന്ന പദ്ധതിയിലെ ഒമ്പതാമത്തെ വീടാണ് കൈമാറിയത്. അടുത്ത വീട് പുലാമന്തോള്‍ സ്വദേശിയും ദേശീയ വുഷു ജേതാവുമായ എന്‍.പി. ഗ്രീഷ്മക്ക് നിര്‍മിച്ച് നല്‍കുന്നതിെൻറ പ്രഖ്യാപനവും നടന്നു.
അക്ഷരം എന്നത് തന്നെ വിശുദ്ധിയുടെ പദമാണെന്നും അതിെൻറ പര്യായമാണ് അക്ഷരവീട് പദ്ധതിയെന്നും ഉദ്ഘാടനം നിര്‍വഹിച്ച് അനില്‍ വള്ളത്തോള്‍ പറഞ്ഞു. കേരളത്തിലെ പ്രതിഭാശാലികളായ 51 പേരെ തെരഞ്ഞെടുത്ത് കൊണ്ടുള്ള ഈ പദ്ധതി അവര്‍ക്കുള്ള അംഗീകാരമാണെന്നും സ്ത്രീശക്തി പ്രതിരോധത്തിെൻറ ശക്തി കൂടിയാണ് റമീസയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
51 അക്ഷരങ്ങളും സുകൃതമായി മാറുകയാണ് ഇത്തരത്തിലുള്ള പദ്ധതിയിലൂടെയെന്ന് സാഹിത്യകാരന് കെ.പി. രാമനുണ്ണി പറഞ്ഞു. ദൈവ നിമിത്തമാണ് ഈ കൂടിച്ചേരലിന് വഴിയൊരുക്കിയതെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഇത്തരത്തിലുള്ള പല കാരുണ്യപ്രവര്‍ത്തനങ്ങളിലും അമ്മ ഭാഗമാവുന്നത് നന്മ പ്രതീക്ഷിച്ച് മാത്രമാണെന്നും ഈ പദ്ധതി 51 വീടില് ഒതുങ്ങിനില്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കല, കായികരംഗത്ത് പ്രതിഭ തെളിയിച്ചവര്‍ സ്വയം ജീവിക്കാന്‍ മറന്നപ്പോള്‍ അക്ഷരവീട് പദ്ധതി കൂട്ടായ്മയിലൂടെ അവര്‍ക്ക് സ്നേഹാദരം നല്‍കാനായെന്നും ഒ. അബ്ദുറഹ്മാന് അഭിപ്രായപ്പെട്ടു. അക്ഷരവീട് പദ്ധതിയിലൂടെ വ്യത്യസ്ത പാതയാണ് നടപ്പാക്കുന്നത്. കലാ, കായികരംഗത്തെ പ്രതിഭകളെ പിന്‍പറ്റാനുള്ള പ്രചോദനമാണിത്.
സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും സമാധാനത്തിെൻറയും സംഭാവനകള്‍ നല്കുന്ന പ്രതിഭകള്‍ക്കുള്ള ആദരവാണിതെന്നും അബ്ദുറഹ്മാന് കൂട്ടിച്ചേര്‍ത്തു.
ഒരു പത്രത്തിെൻറ അക്ഷരങ്ങള്‍ക്കപ്പുറം സ്നേഹസന്ദേശവും ധർമവും ഊട്ടിയുറപ്പിക്കാന്‍ അക്ഷരവീട് പദ്ധതിയിലൂടെ മാധ്യമത്തിന് കഴിഞ്ഞെന്ന് കെ.കെ. മൊയ്തീന് കോയ പറഞ്ഞു.
ഹാബിറ്റേറ്റ് എൻജിനീയര്‍ ഹുമയൂണ്‍ കബീര്‍, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.പി. സുലൈഖ, എം.കെ. റഫീഖ, താനാളൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി.എസ്. സഹദേവന്, മാധ്യമം ജില്ല രക്ഷാധികാരി എം.സി. നസീര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സ്വാഗതസംഘം ചെയര്‍മാനുമായ എന്‍. മുജീബ് ഹാജി സ്വാഗതവും മാധ്യമം ചീഫ് റീജനല്‍ മാനേജര്‍ വി.സി. മുഹമ്മദ് സലീം നന്ദിയും പറഞ്ഞു. തുടര്‍ന്ന് റമീസയും സംഘവും അവതരിപ്പിച്ച തൈക്വാന്‍ഡോ പ്രദര്‍ശനവും റാസയും ബീഗവും അവതരിപ്പിച്ച ഗസല്‍ സന്ധ്യയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.