‘വർഷം മുഴുവൻ നീളുന്ന വായന’: രണ്ടു വാള്യങ്ങളുമായി മാധ്യമം വാർഷികപ്പതിപ്പ് വിപണിയിലേക്ക്
text_fieldsകോഴിക്കോട്: വർഷം ഉടനീളം നീളുന്ന ആഴത്തിലുള്ള വായന സമ്മാനിക്കാൻ മാധ്യമം വാർഷികപ്പതിപ്പ് വിപണിയിലേക്ക് ഉടൻ എത്തുന്നു. മലയാളത്തിലെ ഏറ്റവും പ്രശസ്തരും പ്രതിഭാധനരുമായ എഴുത്തുകാരാണ് രണ്ട് വാള്യങ്ങളിലായെത്തുന്ന വാർഷികപ്പതിപ്പിൽ അണിനിരക്കുന്നത്. തൃണമൂൽ കോൺഗ്രസ് എം.പിയും സ്വതസിദ്ധമായ പ്രസംഗശൈലിയിലൂടെ രാജ്യത്തുടനീളം ശ്രദ്ധിക്കപ്പെടുകയും ചെയ്ത മഹുവ മൊയ്ത്രയുടെ അഭിമുഖമാണ് പതിപ്പിെൻറ പ്രധാന സവിശേഷത. ഒരു മലയാള പ്രസിദ്ധീകരണം ആദ്യമായാണ് മഹുവ മൊയ്ത്രയുടെ അഭിമുഖം പ്രസിദ്ധീകരിക്കുന്നത്. മലയാളിയുടെ പ്രിയങ്കരനായ എഴുത്തുകാരൻ ‘സേതു’ എഴുതുന്ന പുതിയ നോവൽ ‘പാർവതി’ വാർഷികപ്പതിപ്പ് മുതൽ വായിച്ചുതുടങ്ങാം. സേതുവിന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള പ്രത്യേക സംഭാഷണവും പതിപ്പിൽ ചേർത്തിട്ടുണ്ട്.
സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാനുമായുള്ള സംഭാഷണം, മുൻ ദേശീയ പുരസ്കാര ജേതാവ് കൂടിയായ തമിഴ് സംവിധായകൻ ബാലയുടെ ആത്മകഥ, നടൻ മധുപാലിന്റെ ജീവിതമെഴുത്ത്, യാസീന് അശ്റഫ്, പ്രവീണ് ചന്ദ്രന്, അനിറ്റ ഷാജി എന്നിവർ ചിന്തകൾ പങ്കുവെക്കുന്ന ചർച്ച ‘നവമാധ്യമങ്ങളുടെ വർത്തമാനം’ , ബൈജു ചന്ദ്രൻ എഴുതുന്ന കെ.പി.എ.സി. ലീലയുടെ ജീവിതം, ഇ. സന്തോഷ് കുമാർ, മിത്ര സതീഷ് എന്നിവരുടെ യാത്രാനുഭവങ്ങൾ എന്നിവയും പതിപ്പിൽ ഉൾചേർത്തിരിക്കുന്നു.
സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ, പി.എഫ്. മാത്യൂസ്, ടി.ഡി. രാമകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, പി.കെ. പാറക്കടവ് അടക്കമുള്ള മലയാളത്തിലെ മുൻനിര എഴുത്തുകാരുടെ കഥകൾക്കൊപ്പം അൻവർ അബ്ദുള്ള, ജിസ ജോസ്, എബ്രഹാം മാത്യു, വീണ റോസ്കോട്ട്, മിഥുൻ കൃഷ്ണ, മനോജ് വീട്ടിക്കാട് എന്നിവരുടെ നവീന ഭാവുകത്വം ചേർന്ന കഥകളും പതിപ്പിലുണ്ട്. കെ.ജി.എസ്, സാവിത്രി രാജീവൻ, റഫീക്ക് അഹമ്മദ്, കെ. ജയകുമാർ, എസ്. ജോസഫ്, വീരാൻ കുട്ടി, കെ.ആർ. ടോണിപി.എൻ. ഗോപീകൃഷ്ണൻ, എം.ആർ. രേണുകുമാർ, പി.എ. നാസിമുദ്ദീൻ, സെബാസ്റ്റ്യൻ, രോഷ്നി സ്വപ്ന, സി.എസ്. രാജേഷ്, വിജില, സ്റ്റാലിന, ലോപ, ബിജോയ് ചന്ദ്രന്, അലീന, പി.ടി. ബിനു, ജയശ്രീ പള്ളിക്കൽ എന്നിവരുടെ കവിതകളും പതിപ്പിലുണ്ട്. വില 120.
മുൻകൂട്ടി പണം അടച്ച് ബുക്ക് ചെയ്യുന്ന വായനക്കാർക്ക് പ്രീ ബുക്കിങ് സ്പെഷ്യൽ ഓഫറിലൂടെ വാർഷികപ്പതിപ്പ് 100 രൂപക്ക് ലഭിക്കുന്നു. ഈ ഓഫർ ഓഗസ്റ്റ് 20 വരെ മാത്രമാകും ലഭ്യമാകുക.
കോപ്പികൾക്ക്:
Visit : bit.ly/3KL2EqJ or WhatsApp wa.me//9645006843
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.