അക്ഷരദൗത്യവുമായി 'മാധ്യമം ബുക്സ്' മിഴിതുറന്നു; വിളംബരത്തിന് സാംസ്കാരിക കേരളത്തിെൻറ നേർസാക്ഷ്യം
text_fieldsതിരുവനന്തപുരം: മലയാളത്തിന് വായനവസന്തവും കാലഘട്ടത്തിെൻറ അക്ഷരദൗത്യവുമായി 'മാധ്യമം ബുക്സ്' മിഴിതുറന്നു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ അച്ചുകൊത്തലും ആർജവം തുടിക്കുന്ന ഇടപെടലും സർഗവായനയുടെ പച്ചമരത്തണലും ഇനി സഹൃദയകേരളത്തിെൻറ കരങ്ങളിലേക്ക്.
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ എഴുത്തുകാരും സാംസ്കാരിക-രാഷ്ട്രീയ നായകരുമടക്കം പ്രൗഢനിരയെ സാക്ഷി നിർത്തിയാണ് മാധ്യമം കുടുംബത്തിൽനിന്നുള്ള പുതിയ ചുവുടുവെപ്പിന് താളുകൾ നിവർന്നത്. മഹാത്മ ഗാന്ധിയുടെ പ്ര പൗത്രൻ തുഷാർ എ. ഗാന്ധിയാണ് മാധ്യമം ബുക്സിെൻറ പിറവി പ്രഖ്യാപിച്ചത്. ഡിജിറ്റൽ യുഗത്തിലും അച്ചടി പ്രസിദ്ധീകരണങ്ങളുടെ പ്രാധാന്യം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ലാഭേച്ഛ നോക്കാതെ മികവാർന്ന രീതിയിൽ മുന്നോട്ടുപോകാനും മികച്ച സാഹിത്യസൃഷ്ടികൾ ജനങ്ങളിലേക്കെത്തിക്കാനും മാധ്യമത്തിനാകെട്ടയെന്നും അദ്ദേഹം ആശംസിച്ചു.
'ഗാന്ധി നെഹ്റു: ആക്ഷേപങ്ങൾക്ക് മറുപടി', 'സവർണ സംവരണം കേരള മോഡൽ' തുടങ്ങി വിവിധ മേഖലകളിലെ 12 പുസ്തകങ്ങൾ ക്ഷണിക്കപ്പെട്ട അതിഥികൾ വേദിയിൽ അണിനിരന്ന് പ്രകാശനം ചെയ്തു. വായന ഒരു രാഷ്ട്രീയ പ്രക്രിയയാണെന്നും ആ പ്രക്രിയയെ സഹായിക്കാൻ ഉതകുന്നതരത്തിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ മാധ്യമം ബുക്സിന് സാധിക്കെട്ടയെന്നുമായിരുന്നു മലയാളത്തിെൻറ പ്രിയ എഴുത്തുകാരൻ ടി. പത്മനാഭെൻറ ആശീർവാദം. പ്രസാധനരംഗത്ത് മാധ്യമം സ്വന്തം വഴി കണ്ടെത്തുകയാണെന്നും ഇത് എഴുത്തുകാർക്ക് സഹായവും പ്രോത്സാഹനവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. മാധ്യമം ബുക്സ് പുറത്തിറക്കുന്ന പുസ്തകങ്ങൾ വിലപ്പെട്ട മുത്തുകളാകട്ടെയെന്നും അവ എത്തേണ്ട മനസ്സുകളിൽ എത്തെട്ടയെന്നുമായിരുന്നു സൂര്യകൃഷ്ണമൂർത്തിയുടെ വാക്കുകൾ.
അക്കാദമിക ലോകത്തിെൻറയും ഗവേഷണ ലോകത്തിെൻറയുമെല്ലാം ആധാരം പുസ്തകമാണെന്ന് പി.കെ. രാജശേഖരൻ പറഞ്ഞു. പുസ്തകത്തിന് ആധികാരികത അനിവാര്യമാണ്. നല്ല മലയാളത്തിൽ പുസ്തകം അച്ചടിക്കണമെന്നും ലോഗോയിലുള്ളതുപോലെ മാധ്യമത്തിന് ഇനിയും ചിറകടിച്ച് ഉയരെ പറക്കാനാകെട്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിന്തിക്കുന്ന മനുഷ്യർക്കുവേണ്ടിയും മനുഷ്യർക്കുവേണ്ടി ചിന്തിക്കുന്നവർക്കും ജാതി, മത, രാഷ്ട്രീയ വിഭാഗീയ ചിന്തകൾക്കപ്പുറം സ്വതന്ത്രമായി ചിന്തിക്കുന്ന മനസ്സുകൾക്കുവേണ്ടിയുമാണ് ഇൗ സംരംഭമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
സാഹിത്യ-സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖരായ അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ജോർജ് ഒാണക്കൂർ, പ്രഭാവർമ, സൂര്യ കൃഷ്ണമൂർത്തി, റോസ് മേരി, ഗോപിനാഥ് മുതുകാട്, മധുപാൽ, ശൈഖ് മുഹമ്മദ് കാരകുന്ന്, േഡാ.ജെ. പ്രഭാഷ്, ഡോ.എം.ആർ. തമ്പാൻ, നേമം പുഷ്പരാജ്, രശ്മി സതീഷ് എന്നിവർ സംബന്ധിച്ചു.മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, ജോയൻറ് എഡിറ്റർ പി.െഎ. നൗഷാദ്, റസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ എന്നിവർ സംസാരിച്ചു.
മാധ്യമം ബുക്സ് വേൾഡ് വൈഡ് വെബ് ലോഞ്ചിങ് ശനിയാഴ്ച വൈകീട്ട് 4.30ന് നടക്കും. www.facebook/madhyamam എന്ന ഫേസ്ബുക്ക് പേജിൽ കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.