മെഡിക്കൽ പഠനത്തിന് പുതിയ വഴികൾ; മാധ്യമം –കാമ്പസ് ഇൻറർനാഷനൽ സൗജന്യ വെബിനാർ
text_fieldsപെരിന്തൽമണ്ണ: വിദേശത്ത് ഉന്നത പഠനത്തിന് കൂടുതൽ അവസരങ്ങളുള്ള അർമേനിയയിലെ സർവകലാശാലകളിൽ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്ക് 'മാധ്യമ'വും കാമ്പസ് ഇൻറർനാഷനലും ചേർന്ന് നടത്തുന്ന വെബിനാർ 18ന് ഇന്ത്യൻ സമയം രാത്രി 8.30ന് നടക്കും.
യു.ടി.എം.എ പോലുള്ള മികച്ച മെഡിക്കൽ സർവകലാശാലകളുള്ള നാട്, ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.ഐ) എന്നിവ അംഗീകരിച്ച സർവകലാശാലകൾ, ഇംഗ്ലീഷ് ഭാഷയിൽ പഠനം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ, ഇന്ത്യൻ ഭക്ഷണം എന്നിവയാണ് അർമേനിയയിലെ മെഡിക്കൽ പഠന സവിശേഷതകൾ. വിദ്യാഭ്യാസ മേഖലയിൽ ഏറെ പ്രവൃത്തിപരിചയമുള്ള കാമ്പസ് ഇൻറർനാഷനൽ എന്ന സ്ഥാപനവുമായി ചേർന്നാണ് സൗജന്യ വെബിനാർ.
സർവകലാശാലകൾ തിരഞ്ഞെടുക്കാനുള്ള വിദഗ്ധ ഉപദേശങ്ങൾ, സ്കോളർഷിപ് സാധ്യതകൾ, പഠന രീതി, ക്വാറൻറീൻ, കോഴ്സുകൾ, പ്രവേശനം, ദൈർഘ്യം, പാർട്ട് ടൈം ജോലി തുടങ്ങിയവ സംബന്ധിച്ചും വ്യക്തത വരുത്താം. എം.ബി.ബി.എസ് കോഴ്സിനെക്കുറിച്ച് വിദഗ്ധർ വിശദീകരിക്കും.
യു.എസ്.എയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ഫിസിഷ്യനുമായ ഡോ. ഷബിൻ നാസർ, മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി ഹിന ഹനീഫ, നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥി അബ്ദുൽ ഹസീബ് എന്നിവർ വിദ്യാർഥികളുമായി സംവദിക്കും. രജിസ്ട്രേഷന്: www.madhyamam.com/webinar. ഫോൺ: 80896 33060, 94476 13815.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.