പത്മശ്രീ കൈതപ്രത്തിന് മാധ്യമത്തിെൻറ സ്നേഹാദരം
text_fieldsകോഴിക്കോട്: രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച പ്രശസ്ത ഗാന രചയിതാവും കവിയും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് 'മാധ്യമ'ത്തിെൻറ സ്നേഹാദരം. കോഴിക്കോട് തിരുവണ്ണൂരിലെ 'കാരുണ്യം' വീട്ടിലെത്തിയാണ് മാധ്യമം പ്രതിനിധി സംഘം നാടിെൻറ അഭിമാനമുയർത്തിയ പ്രതിഭയെ ആദരിച്ചത്.
മാധ്യമം ചീഫ് എക്സിക്യുട്ടിവ് ഓഫിസർ പി.എം. സ്വാലിഹ് ഉപഹാരം കൈമാറി. മാധ്യമം സീനിയർ ഇലസ്ട്രേറ്റർ വിനീത് പിള്ള വരച്ച കൈതപ്രത്തിെൻറ കാരിക്കേച്ചറാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, ന്യൂസ് എഡിറ്റർ എം. ഫിറോസ്ഖാൻ, റീജനൽ മാനേജർ ഇമ്രാൻ ഹുസൈൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ആരുടെയും കാലുപിടിക്കാതെ ലഭിച്ച ബഹുമതിയെ താൻ ഏറെ വിലമതിക്കുന്നതായി കൈതപ്രം പറഞ്ഞു. പ്രകൃതിയിലുള്ള സംഗീതത്തെ പ്രതിധ്വനിപ്പിക്കുക മാത്രമാണ് മനുഷ്യർ ചെയ്യുന്നത്. മനസ്സിന് ശാന്തിയും സമാധാനവും നൽകാൻ സംഗീതത്തിനു കഴിയും. നമ്മുടെ ചിന്തയിലും സംസാരത്തിലുമെല്ലാം താളമുണ്ട്. മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കുന്നത് അവർക്കിടയിലെ താളപ്പൊരുത്തമാണ്. ഏതു തളർച്ചയിൽനിന്നും പ്രതിസന്ധിയിൽ നിന്നും നമ്മെ ഉയിർത്തെഴുന്നേൽപ്പിക്കാൻ സംഗീതത്തിന് സാധിക്കും.
രോഗം ആദ്യം വരുന്നത് ശരീരത്തിനല്ല മനസ്സിനാണെന്ന തിരിച്ചറിവിൽനിന്നാണ് വർഷങ്ങൾക്കുമുമ്പ് താൻ മ്യൂസിക് തെറപ്പി എന്ന ചികിത്സ പദ്ധതിക്ക് രൂപം നൽകിയത്. സ്ത്രീയും പുരുഷനും എന്ന രണ്ടു വിഭാഗമേ മനുഷ്യരിലുള്ളൂവെന്നും ബാക്കി ജാതികളും വിഭാഗങ്ങളുമെല്ലാം വെറുതെയാണെന്നും കൈതപ്രം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.