മാധ്യമം എജുകഫെ മലപ്പുറത്ത് തുടങ്ങി
text_fieldsമലപ്പുറം: ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയായ മാധ്യമം 'എജുകഫെ' 2022 ഇന്ത്യൻ സീസണിന്റെ രണ്ടാം പതിപ്പിന് മലപ്പുറത്ത് തുടക്കം. ഇന്നും നാളെയുമായി മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് മേള. ജി.സി.സി രാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാതി നേടിയ എജുകഫെ വേറിട്ട പരിപാടികളുമായാണ് വീണ്ടും മലപ്പുറത്തേക്ക് വരുന്നത്.
കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിലായി കോഴിക്കോട്ടും 2019ൽ മലപ്പുറത്തും നടന്ന എജുകഫെ വിദ്യാർഥികളുടെ പങ്കാളിത്തത്താൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉപരിപഠനമെന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നവർക്ക് വഴികാട്ടിയാവുന്ന 'എജുകഫെ' പുതുമകളോടെയാണ് വിദ്യാർഥികൾക്കരികിലെത്തുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വഴികാട്ടിയാവുന്ന സെഷനുകളും കരിയർ ശിൽപശാലകളുമടക്കം നിരവധി പരിപാടികൾ എജുകഫെയുടെ ഭാഗമായി നടക്കും.
എജുകഫെയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് നാലിന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. ചടങ്ങിൽ എം.പി. അബ്ദുസമദ് സമദാനി എം.പി, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം, സൈലം ലേണിങ് ഡയറക്ടർ ലിജേഷ് കുമാർ, സ്റ്റെയ്പ്പ് സി.ഇ.ഒ സോബിർ നജ്മുദ്ദീൻ, മാറ്റ് ഗ്ലോബർ സ്റ്റഡി അബ്രോഡ് സി.ഇ.ഒ മുഹമ്മദ് നിയാസ് എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.