Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരന്തഭൂമിയിലെ ഹീറോകളെ...

ദുരന്തഭൂമിയിലെ ഹീറോകളെ ആദരിക്കാൻ ‘വി നാട്, ഹോണറിങ് ഹീറോസ്’

text_fields
bookmark_border
ദുരന്തഭൂമിയിലെ ഹീറോകളെ ആദരിക്കാൻ ‘വി നാട്, ഹോണറിങ് ഹീറോസ്’
cancel

ക​ൽ​പ​റ്റ: ആ​ർ​ത്ത​ല​ച്ചു​വ​ന്ന മ​ല​വെ​ള്ളം ഒ​രു നാ​ടി​നെ മു​ഴു​വ​ൻ ക​വ​ർ​ന്നെ​ടു​ത്ത​പ്പോ​ൾ ഓ​ടി​യെ​ത്തി​യ​വ​രാ​ണ് യ​ഥാ​ർ​ഥ ഹീ​റോ​ക​ൾ. മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ സ്വ​ജീ​വ​ൻ പ​ണ​യം​വെ​ച്ചാ​ണ് ഓ​രോ മ​നു​ഷ്യ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യ​ത്.

ഭീ​മാ​കാ​ര​മാ​യ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ ക​യ​റി​യും ആ​ഴ​ത്തി​ലു​ള്ള ച​ളി​ക്കു​ള​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യും അ​വ​ർ ജീ​വ​ൻ ബാ​ക്കി​യാ​യ​വ​രെ​യും ഉ​യി​രു​പോ​യ ദേ​ഹ​ങ്ങ​ളെ​യും പു​റ​ത്തെ​ടു​ത്തു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ് വ​യ​നാ​ട്ടി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പാ​ഞ്ഞെ​ത്തി​യ​ത്.


ദു​ര​ന്ത​ത്തി​ന് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ൾ ആ ​ര​ക്ഷ​ക​രെ ആ​ദ​രി​ക്കു​ക​യാ​ണ് ‘മാ​ധ്യ​മം’ പ​ത്ര​വും ‘മീ​ഡി​യ​വ​ൺ’ ചാ​ന​ലും. ‘വി ​നാ​ട്, ഹോ​ണ​റി​ങ് ഹീ​റോ​സ്’ എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വൈ​കീ​ട്ട് നാ​ലു​മു​ത​ൽ ക​ൽ​പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ല്ലാ ദി​വ​സ​വും ചാ​യ​യും ബി​സ്ക​റ്റും ന​ൽ​കി​യ സാ​ധാ​ര​ണ​ക്കാ​ർ മു​ത​ൽ വ്യ​വ​സ്ഥാ​പി​ത​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ഴു​കി​യ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളു​മു​ണ്ട്. അ​വ​രെ ആ​ദ​രി​ക്കു​ക​യെ​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് ‘മാ​ധ്യ​മ’​വും ‘മീ​ഡി​യ​വ​ണും’ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. പൊ​ലീ​സ്, റ​വ​ന്യൂ, അ​ഗ്നി​ര​ക്ഷാ​സേ​ന, വ​നം​വ​കു​പ്പ് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​യും ആ​ദ​രി​ക്കും. മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneWayanad LandslideMadhyamam
News Summary - Madhyamam Honoring Heroes In Wayanad Landslide
Next Story