ഭരണകൂടം കണ്ണുതുറന്നു; അവർക്ക് താൽക്കാലിക കൂരയായി
text_fieldsകൽപറ്റ: കൊടുംകാടിനരികെയുള്ള പുരയിടത്തിൽ നിലത്ത് അന്തിയുറങ്ങുന്ന കുടുംബത്തിന് ആശ്വാസ നടപടികളുമായി ജില്ല ഭരണകൂടവും പട്ടികവർഗ വികസന വകുപ്പും. ബുധനാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നൂൽപ്പുഴ പഞ്ചായത്ത് 12ാം വാർഡിൽ പന്തംകൊല്ലി പണിയ കോളനിയിലെ ചടയൻ-പാറ്റ ദമ്പതികൾക്ക് വീട് നിർമാണം പൂർത്തിയാകുന്നതുവരെ താൽക്കാലിക ഷെഡ് നിർമിച്ചുനൽകിയത്.
പുതിയ വീട് അനുവദിച്ചു കിട്ടിയതിനെത്തുടർന്ന് പഴയ വീട് പൊളിച്ചതോടെയാണ് ചടയനും ഭാര്യയും മൂന്ന് ആൺമക്കളുമടങ്ങുന്ന കുടുംബം കാപ്പിത്തോട്ടത്തിലും വീടുകെട്ടാനായി നിർമിച്ച തറക്കരികിലുമൊക്കയായി കിടന്നുറങ്ങേണ്ടിവന്നത്. ഗർഭിണികളും പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിെൻറ ദൈന്യത ‘മാധ്യമം’ വാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ട ജില്ല കലക്ടർ എസ്. സുഹാസ് അടിയന്തര നടപടികളെടുക്കാൻ പട്ടികവർഗ വകുപ്പിന് നിർദേശം നൽകി. ഇതോടെ ഒരു ദിവസംകൊണ്ട് ഷെഡ് നിർമാണം പൂർത്തിയാക്കാൻ സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്മെൻറ് ഒാഫിസർ നടപടി സ്വീകരിക്കുകയായിരുന്നു.
ബുധനാഴ്ച വൈകീട്ടോടെ തന്നെ ഷെഡ് നിർമാണം പൂർത്തിയാക്കി. ചടയനൊപ്പം താമസിക്കുന്ന ആൺമക്കളായ മണിക്കും രാജേഷിനും സ്ഥലലഭ്യതക്കനുസരിച്ച് പുതിയ വീടുകൾ അനുവദിക്കുമെന്നും സംയോജിത പട്ടികവർഗ വികസന േപ്രാജക്ട് ഒാഫിസർ കലക്ടറെ അറിയിച്ചിട്ടുണ്ട്. ചുറ്റും കാടായതിനാൽ പകൽപോലും ആനയിറങ്ങുന്ന സ്ഥലത്താണ് ഇൗ കുടുംബം വീടില്ലാതെ, ജീവൻ പണയംവെച്ച് കഴിഞ്ഞുകൂടുന്നത്. കല്ല് അടുക്കിവെച്ചശേഷം അതിനും തറക്കും മുകളിലായി പഴയ വീട് പൊളിച്ച ആസ്ബസ്റ്റോസ് നിരത്തി അതിനുള്ളിലായാണ് കുട്ടികളെ കിടത്തുന്നത്.
ഗർഭിണികൾ ഉൾപ്പെടെ മറ്റുള്ളവർ തറ കെട്ടിയതിനോട് ചേർന്ന തോട്ടത്തിലും കിടക്കും. ആന പുരയിടത്തിലെത്തുേമ്പാൾ കുഞ്ഞുങ്ങളെയുമെടുത്ത് അടുത്ത വയലിലേക്ക് ഒാടുകയാണ് പതിവ്. രണ്ടു മാസമായിട്ടും പുതിയ വീടിെൻറ തറയുടെ പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. പഴയ വീട് പൊളിച്ച ഷീറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ കുടുംബം വിറ്റതായി പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ജീവിതച്ചെലവിന് കാശില്ലാത്ത അവസ്ഥയിലാണ് പഴകിയ കുറച്ച് ഷീറ്റുകൾ വിറ്റതെന്നായിരുന്നു കുടുംബത്തിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.