മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ:കെ.പി. റെജി പ്രസിഡന്റ്, ടി. നിഷാദ് സെക്രട്ടറി
text_fieldsകോഴിക്കോട്: മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ പ്രസിഡന്റായി കെ.പി. റെജിയെയും ജനറൽ സെക്രട്ടറിയായി ടി. നിഷാദിനെയും ട്രഷററായി എ. അഫ്സലിനെയും വാർഷികസമ്മേളനം തിരഞ്ഞെടുത്തു. കെ.കെ. ഉസ്മാൻ, എം. അനുശ്രീ (വൈസ് പ്രസി), എ. ബിജുനാഥ്, വൈ. ബഷീർ (ജോ. സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ. പി.സി. സെബാസ്റ്റ്യൻ, ഹാഷിം എളമരം, എ.ടി. മൻസൂർ, കെ.എ. സൈഫുദ്ദീൻ, പി.പി. ജുനൂബ്, ഐ. സമീൽ, എ.വി. ഷെറിൻ, കെ. സുൽഹഫ്, സി.പി. ബിനീഷ്, പി.പി. പ്രശാന്ത്, പി. ജസീല, അനിരു അശോകൻ, വി.പി. റജീന, മുഹമ്മദ് റാഫി, മുജീബ് ചോയിമഠം, കെ.പി.എം. റിയാസ്, അഭിജിത്, സുരേഷ് കുമാർ, ബൈജു കൊടുവള്ളി, കെ.ടി. വിബീഷ് എന്നിവർ നിർവാഹകസമിതി അംഗങ്ങളാണ്.
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷികസമ്മേളനം കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി ഉദ്ഘാടനം ചെയ്തു.
മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ പ്രസിഡന്റ് കെ.എ. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. ജുനൂബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. ബിജുനാഥ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തൊഴിലാളിവിരുദ്ധമായ പുതിയ തൊഴിൽനിയമം പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുരസ്കാരജേതാക്കൾക്കുള്ള ഉപഹാരങ്ങൾ മലബാർ ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. കോളിൻ ജോസഫ്, എം.ഡി മിലി മോണി എന്നിവർ സമ്മാനിച്ചു. എം. ഫിറോസ് ഖാൻ, എ.കെ. ഹാരിസ്, സൂഫി മുഹമ്മദ്, എം. അനുശ്രീ, കെ.പി.എം. റിയാസ്, രാധാകൃഷ്ണൻ തിരൂർ, അനിരു അശോകൻ, മുജീബ് ചോയിമഠം, എ. മുസ്തഫ, ജിനു നാരായണൻ, അനിൽ കുമാർ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.