മാധ്യമം ജേണലിസ്റ്റ് യൂണിയൻ സിൽവർ ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു- വിഡിയോ
text_fieldsകോഴിക്കോട്: മാധ്യമം ജേണലിസ്റ്റ് യൂണിയൻ സിൽവർ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്ത് കടുത്ത തൊഴിൽചൂഷണമുണ്ടെന്നും മാധ്യമപ്രവർത്തകർ സത്യസന്ധത മുഖമുദ്രയാക്കണമെന്നും കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിൽ പിണറായി വിജയൻ പറഞ്ഞു.
പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. എക്സ്ക്ലൂസീവ് വാർത്തകൾക്കു വേണ്ടി മാധ്യമങ്ങൾ മത്സരിക്കുന്ന കാലമാണിതെന്നും അച്ചടിമാധ്യമങ്ങൾ തെറ്റുകൾ തിരുത്തി നൽകുേമ്പാൾ വിളിച്ചു പറഞ്ഞാൽ പോലും ദൃശ്യമാധ്യമങ്ങൾ അതിന് തയ്യാറാകുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മാധ്യമം ജേണലിസ്റ്റ് യൂണിയെൻറ ക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളടങ്ങിയ നിവേദനം ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉല്ല മുഖ്യമന്ത്രിക്ക് സമർപിച്ചു. മാധ്യമത്തിന്‍െറ വിജയശില്‍പികളായ ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, മാധ്യമം-–മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇവർക്കുള്ള ഉപഹാരം മുഖ്യമന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ സംഘാടകസമിതി ചെയര്‍മാന്‍ കെ. ബാബുരാജ് സ്വാഗതം പറയുകയും എം.ജെ.യു പ്രസിഡന്‍റ് കെ.പി. റെജി അധ്യക്ഷത വഹിക്കുകയും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂർ സംബന്ധിക്കുകയും ചെയ്തു. വൈകിട്ട് മാധ്യമത്തിലെ പത്രപ്രവര്‍ത്തകരുടെ കുടുംബസംഗമവും കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.