സ്േനഹത്തിെൻറയും സൗഹാർദത്തിെൻറയും ഹൃദ്യത പരത്തി മാധ്യമം-മീഡിയവൺ ഇഫ്താർസംഗമം
text_fieldsകൊച്ചി: നന്മയുടെ പ്രകാശവും സ്േനഹത്തിെൻറയും സൗഹാർദത്തിെൻറയും ഹൃദ്യതയും പരത്തി മാധ്യമം- മീഡിയവൺ ഇഫ്താർസംഗമം. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ പെങ്കടുത്ത സംഗമം ഉൗഷ്മള അനുഭവമായി. വൈറ്റില ഗോൾഡ് സൂക്ക് സ്റ്റാർ ചോയ്സ് കൺെവൻഷൻ സെൻററിൽ നടന്ന പരിപാടിയിൽ സാഹോദര്യത്തിെൻറ സന്ദേശവും കൈമാറി.
മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ റമദാൻ സന്ദേശം നൽകി. ലോകവും രാജ്യവും അപകടകരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഇത്തരം സൗഹൃദ കൂട്ടായ്മകൾക്ക് വളരെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസഹിഷ്ണുതയും അവിശ്വാസവും വർധിച്ചുവരുകയാണ്. വിവിധ രാജ്യങ്ങളും പാർട്ടിക്കാർ തമ്മിൽപോലും ഇത് വർധിച്ചുകാണുന്നു. ഗൾഫ് നാടുകളിൽ യുദ്ധകാലത്തെക്കാൾ ഉപരോധം ശക്തമാണ്. ഒരേ ഭാഷയും സംസ്കാരവുമുള്ള രാജ്യങ്ങൾക്കിടയിലാണിത്. നമ്മുടെ രാജ്യത്തും അസഹിഷ്ണുത വർധിച്ചു. ഇതിനെ ആയുധം കൊണ്ടോ മുന്നണികൾ കൊണ്ടോ നേരിടാൻ കഴിയില്ല. മനുഷ്യമനസ്സുകളോട് സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും ഭാഷയിൽ സംവദിച്ചാൽ ഇത് പരിഹരിക്കാനാവും. അതുകൊണ്ടുതന്നെ ഇത്തരം ഇഫ്താർ സ്നേഹസംഗമങ്ങൾക്ക് വലിയ മൂല്യമാണുള്ളത്. സംസ്ഥാന സർക്കാറിെൻറ മദ്യനയത്തിനെതിരെ സമാധാനപരമായി കഴിയുന്നത്ര ബോധവത്കരണം നടത്തി പോരാട്ടം സംഘടിപ്പിക്കണം. എല്ലാവരും ഇതിന് അണിചേരണം.
പുതുതലമുറയെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കമാണ് നടന്നിരിക്കുന്നത്. സമൂഹത്തിൽ പ്രചരിപ്പിക്കുന്ന തിന്മകൾക്കെതിരെ നന്മ കൊണ്ട് പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ആശയവിനിമയം നടത്താനും സൗഹൃദവും സന്തോഷവും പങ്കുവെക്കാനും സമകാലിക സാഹചര്യത്തിൽ ഇഫ്താർ സംഗമങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടെന്ന് സ്വാഗതം പറഞ്ഞ മീഡിയവൺ വൈസ്ചെയർമാൻ പി. മുജീബ്റഹ്മാൻ ചൂണ്ടിക്കാട്ടി.
കെ.വി. തോമസ് എം.പി, എം.എൽ.എ മാരായ ഹൈബി ഇൗഡൻ, പി.ടി. തോമസ്, അൻവർ സാദത്ത്, മുൻ എം.എൽ.എമാരായ െഡാമിനിക് പ്രസേൻറഷൻ, ബെന്നി ബഹനാൻ, എഴുത്തുകാരായ കെ.എസ്. രാധാകൃഷ്ണൻ, കെ.എൽ. മോഹനവർമ, ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, മീഡിയവൺ എഡിറ്റർ ഇൻ-ചീഫ് സി.എൽ. തോമസ്, മാർക്കറ്റിങ് ഹെഡ് സി. മാത്യു, ‘മാധ്യമം’ പബ്ലിഷർ ടി.കെ. ഫാറൂഖ്, അസോസിയേറ്റ് എഡിറ്റർ യാസീൻ അശ്റഫ്, എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹീം, സീനിയർ ജനറൽ മാനേജർ സിറാജ് അലി, ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് തുടങ്ങി സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിലുള്ള പ്രമുഖർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.