മാധ്യമം ന്യൂസ് എഡിറ്റർ എൻ. രാജേഷ് നിര്യാതനായി
text_fieldsകോഴിക്കോട്: മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗവുമായ എൻ. രാജേഷ് (56) നിര്യാതനായി. കോഴിക്കോട് തൊണ്ടയാട് നാരകത്ത് കുടുംബാംഗമാണ്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 11.55 ഒാടെയാണ് മരണം. കരൾ സംബന്ധമായ രോഗം മൂലം നാലു ദിവസമായി ചികിത്സയിലായിരുന്നു.
പത്രപ്രവർത്തക ട്രേഡ് യൂനിയൻ രംഗത്തെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു രാജേഷ്. പരേതരായ റിട്ട. സബ് രജിസ്ട്രാർ എൻ. ഗോപിനാഥിെൻറയും റിട്ട. അധ്യാപിക എം. കുമുദബായിയുടെയും മകനാണ്. കേരള കൗമുദിയിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്1988ൽ മാധ്യമത്തിൽ ചേർന്നു. മാധ്യമം ജേണലിസ്റ്റ് യൂനിയൻ, മാധ്യമം റിക്രിയേഷൻ ക്ലബ് എന്നിവയുടെ പ്രസിഡൻറാണ്. മൂന്ന് തവണ കോഴിക്കോട് പ്രസ് ക്ലബിെൻറ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏഷ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പ്, ആഫ്രോ-ഏഷ്യൻ ഗെയിംസ്, ദേശീയ ഗെയിംസ് എന്നിവയടക്കം നിരവധി അന്താരാഷ്ട്ര, ദേശീയ കായിക മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മികച്ച സ്പോർട്സ് ലേഖകനുള്ള 1992ലെ കേരള സ്പോർട്സ് കൗൺസിൽ അവാർഡും കോഴിക്കോട് പ്രസ് ക്ലബ്ബിെൻറ 1994ലെ മുഷ്താഖ് അവാർഡും ലഭിച്ചു. മികച്ച പത്ര രൂപകൽപനക്കുള്ള തിരുവനന്തപുരം പ്രസ് ക്ലബിെൻറ സ്വദേശാഭിമാനി പുരസ്‌കാരത്തിന് അസിസ്റ്റൻറ് ന്യൂസ് എഡിറ്ററായിരിക്കെഅർഹനായിട്ടുണ്ട്.
സ്റ്റേറ്റ് മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റിയംഗം, കേരള മീഡിയ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, ദേവഗിരി പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് പ്രസ് ക്ലബിെൻറ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആൻഡ് ജേണലിസം (ഐ.സി.ജെ.) ഫാക്കല്‍റ്റി അംഗമാണ്. ഇന്ത്യൻ യൂത്ത് അസോസിയേഷൻ (െഎ.വൈ.എ) മുൻ സംസ്ഥാനപ്രസിഡൻറ്, ഒായിസ്ക ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് മൂന്നിന് മൃതദേഹം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് വീട്ടിലും അന്തിമോപചാരമർപ്പിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ളവരെത്തി. സംസ്കാരം വൈകീട്ട് 7.45ന് മാവൂർ റോഡ് ശ്മശാനത്തിൽ നടന്നു. ഭാര്യ: പരേതയായ ശ്രീകല. മകൻ: ഹരികൃഷ്ണൻ (വിദ്യാർഥി). സഹോദരങ്ങൾ: പ്രദീപ് (ബിസിനസ്), ബിന്ദു (ഫറോക്ക് സർവിസ് കോ ഒാപറേറ്റിവ് ബാങ്ക്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.