'മാധ്യമം' റിക്രിയേഷൻ ക്ലബ് വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ചെയ്തു
text_fieldsകോഴിക്കോട്: 'മാധ്യമം' റിക്രിയേഷൻ ക്ലബ് കേന്ദ്ര കമ്മിറ്റി എർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം കോഴിക്കോട് സബ് ജഡ്ജി എം.പി. ഷൈജൽ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരെപ്പറ്റി പറയുംമുമ്പ് സ്വന്തം ഹൃദയത്തിലേക്ക് നോക്കി സ്വയം തിരിച്ചറിഞ്ഞ് മുന്നോട്ടുപോവണമെന്ന് അദ്ദേഹം ഉണർത്തി. ഇന്റർനെറ്റ് ഉപയോഗം ശരിയായ ദിശയിലാക്കാൻ വിദ്യാർഥികൾ പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേടുന്ന വിദ്യാഭ്യാസം തനിക്കും സമൂഹത്തിനും നാടിനും പ്രയോജനകരമായ വിധം വിനിയോഗിക്കാമെന്ന ബോധം ഉണ്ടാവണമെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. സമൂഹമാധ്യമങ്ങൾ നമ്മെ വിഴുങ്ങുമെന്ന അവസ്ഥ വരുമ്പോഴെങ്കിലും പിന്മാറാനാവണമെന്നും അദ്ദേഹം ഉണർത്തി. എഴുത്തുകാരായ യു.കെ. കുമാരൻ, പി.കെ. പാറക്കടവ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, മാധ്യമം സീനിയർ അഡ്മിൻ മാനേജർ കെ.എ. ആസിഫ്, മാധ്യമം റിക്രിയേഷൻ ക്ലബ് കോഴിക്കോട് പ്രസിഡന്റ് എ. ബിജുനാഥ് എന്നിവർ സംസാരിച്ചു. ക്ലബ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഹ്മാൻ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.രാജീവ് സ്വാഗതവും ട്രഷറർ കെ.ടി. സദ്റുദ്ദീൻ നന്ദിയും പറഞ്ഞു.
മെഹ്ന ഫാറൂഖ് ആണ് ഷംസാദ് ബീഗം എൻഡോവ്മെന്റ് നേടിയത്. എസ്.എസ്.എൽ.സി വിഭാഗത്തിൽ എം.എസ് സഹൽരാജ, ഇ.കെ. റിഫ, എം.കെ. ഹാദി, എം.സി. അൻഫൽ, വി. ദിയ സമാൻ, പി. ഹാദി അസ്ലം, ഫിദ മറിയം, കെ.ടി. അമൻ അബ്ദുല്ല, കെ. ഇഷ പർവീൻ, മൃദുല അനിൽ, പി.കെ. ജാദുൽ അഷ്ഫാഖ്, എസ്. ശ്വേത, ജാസിർ ഷാദ്, ഹനാൻ ഹാഷിം, ഫർഹ തബ്സൂം, ഫഹ്മി ഫസൽ, സി.എ അബ്ദുൽ കരീം പ്ലസ്ടു വിഭാഗത്തിൽ എം.നദ മറിയം, വി. നുഹ നിസ്രീൻ, പി. ഷഹ്മ, കെ.എസ് ഫാത്തിമ, എം.കെ. റിസ്ല, അൽ ഷിഫ ജമാൽ, പി.എം. ഫാത്തിമ, എം.സി. ഇൽഹാം, സിയ ഡെന്നി, എം.എസ്. ബിനാസ്, ശിവാനി ശ്രീകാന്ത്, പി.പി. ദിൽഷ, എ.പി. അദീബ്, എം. ഖൻസ നൂറ, പി.എസ്. ഫർസീൻ ഫാത്തിമ, ബിരുദതലത്തിൽ വി. വിഷ്ണുദത്ത്, പി. അനാമിക, സി.പി. ഷാരൂഖ് അസ്ലം, ആതിര സെബാസ്റ്റ്യൻ, സി.എം. അബ്ദുല്ല റാസീം, റിഫാന ഹനീഫ്, ബിരുദാനന്തരബിരുദ തലത്തിൽ കെ. ഷാനിബ, കെ. ഷാമില എന്നിവരും വിദ്യാഭ്യാസ പുരസ്കാരങ്ങൾക്ക് അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.