മാധ്യമത്തിൽ നിന്ന് വിരമിച്ചു
text_fieldsേകാഴിക്കോട്: ദീർഘകാലത്തെ സേവനത്തിനു ശേഷം കണ്ണൂർ യൂനിറ്റ് സീനിയർ റീജനൽ മാനേജർ കെ. ഉമർ ഫാറൂഖ്, പത്തനംതിട്ട ബ്യൂറോയിലെ സീനിയർ കറസ്പോണ്ടൻറ് ആർ. അശോകൻ എന്നിവർ മാധ്യമത്തിൽ നിന്ന് വിരമിച്ചു. കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ ഉമർ ഫാറൂഖ് 1987 ജനുവരിയിലാണ് മാധ്യമത്തിൽ ചേർന്നത്.
കോഴിക്കോട്, മലപ്പുറം, കൊച്ചി, തിരുവനന്തപുരം യൂനിറ്റുകളിലും ജോലി ചെയ്തു. 33 വർഷത്തെ സേവനത്തിനു ശേഷം കണ്ണൂർ യൂനിറ്റിൽ നിന്നാണ് വിരമിക്കുന്നത്. സറീനയാണ് ഭാര്യ. മക്കൾ: ജാവിദ് അഹ്മദ്, ജുഹൈന, ഫാത്തിമ ജഫ്ന, വാഫി മൊയ്തു, മുഹമ്മദ് മിഖ്ദാദ്. മരുമക്കൾ. മുഹമ്മദ് ഹാഷിം, മുഹമ്മദ് ആഖിൽ, ഡോ. ഹഫ്സത്ത്.
ആലപ്പുഴ കുട്ടനാട് സ്വദേശിയായ ആർ. അശോകൻ 1996 ആഗസ്റ്റിലാണ് മാധ്യമത്തിൽ ചേർന്നത്. ആലപ്പുഴ, കൊല്ലം, കൊച്ചി, തൃശൂർ ബ്യൂറോകളിലും ജോലി ചെയ്തു. 23 വർഷത്തെ സേവനത്തിനു ശേഷം പത്തനംതിട്ട ബ്യൂറോയിൽ നിന്നാണ് വിരമിക്കുന്നത്. ഭാര്യ: ബിന്ദുമോൾ (അധ്യാപിക, സെൻറ് ഗ്രിഗോറിയോസ് ഇ.എം.എൽ.പി എസ്.പത്തനംതിട്ട) മക്കൾ: ദേവി പാർവതി, ആശിഷ് ആർ കണ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.