കലോത്സവ നഗരിയിൽ അക്ഷരത്തിളക്കമായി 'മാധ്യമം' സ്റ്റാൾ
text_fieldsതിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിലെ കലോത്സവ നഗരിയിൽ അക്ഷരത്തിളക്കമായി 'മാധ്യമം' സ്റ്റാൾ. ജോൺ ബ്രിട്ടാസ് എം.പി സ്റ്റാൾ ഉദ്ഘാടനം ചെയ്തു. 'മാധ്യമം' റീജിയണൽ മാനേജർ ജയപ്രകാശ്, സർക്കുലേഷൻ മാനേജർ ടി.ടി. അബ്ദുനാസർ, ക്ലയന്‍റ് റിലേഷൻ മാനേജർ സാജുദ്ദീൻ, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർമാരായ ഷാനവാസ് ഖാൻ, നവാസ് വരവിള, മുഹമ്മദ് അനസ്, ശ്രീറാം എന്നിവർ പങ്കെടുത്തു. 'മാധ്യമം' വെളിച്ചം പ്രശ്നോത്തരി, സ്പോട്ട് ഫോട്ടോ അടിക്കുറിപ്പ് മത്സരം, മൈലാഞ്ചി കൊണ്ട് 'മാധ്യമം' ലോഗോ വരയ്ക്കൽ, ഷൂട്ടൗട്ട്, ഭാഗ്യക്കുടം തുടങ്ങി വൈവിധ്യങ്ങളായ മത്സരങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്.
മത്സര വിജയികൾക്ക് സി.എച്ച്.എം.എം ആകർഷകമായ സമ്മാനങ്ങളാണ് നൽകുന്നത്. 'മാധ്യമം' പ്രസിദ്ധീകരണങ്ങളായ ആഴ്ചപ്പതിപ്പ്, കുടുംബം മാസിക, ഡയറി, കലണ്ടർ എന്നിവയും മാധ്യമം ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും വിൽപനക്ക് സ്റ്റാളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.