കര്‍ഷക പ്രക്ഷോഭം: രാഹുലിനെതിരെയുള്ളത് ഫാസിസ്റ്റ് സമീപനം -എം.എം. ഹസ്സന്‍
text_fieldsതിരുവനന്തപുരം: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം നടന്ന മന്ദ്‌സൗര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ തടഞ്ഞ പൊലീസ് നടപടിയെ കെ.പി.സി.സി. പ്രസിഡന്‍റ് എം.എം. ഹസ്സന്‍ അപലപിച്ചു. മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തിയ കര്‍ഷകരെ അതിക്രൂരമായി അടിച്ചമര്‍ത്തുകയും വെടിവെച്ച് കൊല്ലുകയും ചെയ്ത സാഹചര്യത്തില്‍ സമരത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഹുലിക്ക് അവസരം നിഷേധിച്ചത് ഫാസിസ്റ്റ് സമീപനമാണ്. ജാനാധിപത്യ രാജ്യത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം പോലും ബി.ജെ.പി. സര്‍ക്കാര്‍ നിഷേധിക്കുന്നു എന്നതിനുള്ള തെളിവാണിത്. രാഹുലിനെ തടഞ്ഞ ബി.ജെ.പി. സര്‍ക്കാറിന്‍റെ ഏകാധിപത്യ നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്ന് വരണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.