രാജസ്ഥാൻ: കോൺഗ്രസ് പട്ടികയിൽ 20 സിറ്റിങ് എം.എൽ.എമാർ
text_fieldsജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസിെൻറ ആദ്യ സ്ഥാനാർഥി പട്ടികയിൽ 20 സിറ്റിങ് എം.എൽ.എമാർ. 152 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളും മറ്റ് പാർട്ടികളിൽനിന്ന് കോൺഗ്രസിൽ എത്തിയവരും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. മൊത്തം 200 സീറ്റുകളുള്ള രാജസ്ഥാനിൽ ഡിസംബർ ഏഴിനാണ് തെരഞ്ഞെടുപ്പ്. േകാൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽനിന്ന് ജനവിധി തേടും.
മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സർദാർപുരയിൽ നിന്നും മുൻ കേന്ദ്രമന്ത്രി സി.പി. ജോഷി നത്ദ്വാരയിൽനിന്നും ഗിരിജ വ്യാസ് ഉദയ്പുരിൽനിന്നും നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാമേശ്വർ ദുഡി നോഖയിൽനിന്നും മത്സരിക്കും. കോൺഗ്രസ് സിറ്റിങ് എം.എൽ.എമാരുടെ മണ്ഡലങ്ങളായ ഡീഗ്-കുമെർ, രാജ്ഖെര സീറ്റുകളിൽ ആരാണെന്ന് തീരുമാനമായിട്ടില്ല. കോൺഗ്രസിൽ ഇത്തവണയും നേതാക്കളുടെ ബന്ധുക്കൾ സ്ഥാനാർഥികളായിട്ടുണ്ട്. ഇൗ ഗണത്തിൽ വരുന്ന ഡസനിലധികം പേരാണ് പട്ടികയിലുള്ളത്.
ഇൗയിടെ കോൺഗ്രസിൽ ചേർന്ന മുൻ ബി.ജെ.പി എം.പി ഹരീഷ് മീണ ദിയോലി ഉനിയാറയിൽനിന്ന് മത്സരിക്കും. മുൻ െഎ.പി.എസ് ഒാഫിസർ സവായ് സിങ് ഗൊദാറക്ക് കോൺഗ്രസ് ഖിൻവ്സർ സീറ്റ് നൽകി. സമാജ്വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളുമായി കോൺഗ്രസ് ബന്ധം ശക്തമായിട്ടുണ്ട്. സംസ്ഥാനത്ത് എസ്.പി മൂന്ന് സീറ്റിൽനിന്നും ആർ.എൽ.ഡി രണ്ട് സീറ്റിൽനിന്നും ജനവിധി തേടിയേക്കും. ഭരണകക്ഷിയായ ബി.ജെ.പി ഇതിനകം 162 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി, കോൺഗ്രസ് പട്ടികകളിൽ 19 വീതം വനിതകളുണ്ട്. കോൺഗ്രസ് പട്ടികയിൽ ഒമ്പതുപേർ മുസ്ലിംകളാണ്. എന്നാൽ, ബി.ജെ.പി പട്ടികയിൽ ഒരൊറ്റ മുസ്ലിം സ്ഥാനാർഥിയും ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.