മദ്റസ അധ്യാപനരംഗത്ത് 50െൻറ നിറവിൽ നൂർ മുഹമ്മദ് മുസ്ലിയാർ
text_fieldsഅമ്പലപ്പുഴ: മാവുങ്കൽ നൂർ മുഹമ്മദ് മുസ്ലിയാർ കുരുന്നുകളുടെ നാവിൻതുമ്പിൽ ആത്മീയതയുടെ അറിവ് പകർന്നുകൊടുക്കാൻ തുടങ്ങിയിട്ട് 50 വർഷം പിന്നിടുന്നു. അമ്പലപ്പുഴ റേഞ്ച് പരിധിയിലെ നീർക്കുന്നം മസ്ജിദുൽ ഇജാബ മഹല്ല് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മദ്റസയിലാണ് ഇക്കാലമത്രയും സേവനമനുഷ്ഠിച്ചതെന്ന പ്രത്യേകത കൂടി മുസ്ലിയാർക്കുണ്ട്.
1965കളിൽ നീർക്കുന്നം മദ്റസയിൽ സേവനം ചെയ്തിരുന്ന പിതാവ് മാവുങ്കൽ മുഹമ്മദ് കുഞ്ഞ് മുസ്ലിയാരുടെയും ഇ.കെ. ഹസൻ മുസ്ലിയാരുടെയും വാണിയമ്പലം അബ്ദുൽ റഹുമാൻ മുസ്ലിയാരുടെയും നിർദേശത്താലാണ് മദ്റസയിൽനിന്ന് അഞ്ചാംതരം പാസായിനിന്ന നൂർ മുസ്ലിയാർ ഒന്നാം ക്ലാസിൽ താൽക്കാലികമായി അധ്യാപന രംഗത്ത് പ്രവേശിക്കുന്നത്.
1969ൽ മദ്റസയിൽനിന്ന് മാറിനിന്നു. 1972ൽ അന്നത്തെ മഹല്ല് സെക്രട്ടറി ആയിരുന്ന മൂത്തേടം സെയ്തുമുഹമ്മദിെൻറ നിർദേശത്താൽ പ്രതിമാസം 30 രൂപ ശമ്പളത്തിൽ വീണ്ടും മദ്റസ അധ്യാപകനായി.1976ൽ പിതാവിെൻറ മരണശേഷം മദ്റസയിൽ സജീവമായി. ഇജാബ പള്ളിയിൽ പിതാവ് നേതൃത്വം കൊടുത്തിരുന്ന ശാദുലി ഹൽഖയുടെയും ചുമതല ഏറ്റെടുത്തു. കുറഞ്ഞ ശമ്പളത്തിൽ മദ്റസ രംഗത്ത് പ്രവർത്തിച്ചപ്പോഴും വലിയ പ്രയാസങ്ങളില്ലാതെ ആറ് മക്കൾ അടങ്ങുന്ന കുടുംബജീവിതം നല്ല രീതിയിൽ നയിക്കാനായത് മതരംഗത്ത് പ്രവർത്തിച്ചതിെൻറ പുണ്യമായാണ് നൂർമുഹമ്മദ് മുസ്ലിയാർ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.