Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
abdul kareem
cancel
camera_alt

അബ്​ദുൽ കരീം

Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥികളിൽനിന്ന്​...

വിദ്യാർഥികളിൽനിന്ന്​ സ്വർണം തട്ടിയെടുത്ത മദ്​റസ അധ്യാപകൻ പിടിയിൽ; പ്രതിക്കെതിരെ പോക്​സോ കേസും

text_fields
bookmark_border

ശ്രീകണ്​ഠപുരം: ദിവ്യാത്ഭുതങ്ങൾ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് വിദ്യാർഥികളെ ഉപയോഗിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മദ്​റസ അധ്യാപകൻ പിടിയിൽ. ഉളിക്കൽ നുച്ചിയാട്ടെ മദ്​റസ അധ്യാപകൻ അബ്​ദുൽ കരീമിനെയാണ്​ (43) പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. കർണാടകയിലെ ബട്​കലിലെ പള്ളിയിൽനിന്നാണ്​ ഇയാൾ പിടിയിലായത്​​. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്​ ഇയാൾ.

പുളിക്കൽ എസ്​.ഐ കെ.വി. നിശിത്തി​െൻറ നേതൃത്വത്തിലെ പൊലീസ്​ സംഘമാണ്​ അറസ്​റ്റ്​ ചെയ്​തത്​. ഇരിട്ടി ഡിവൈ.എസ്​.പി സജേഷ്​ വാഴാളത്ത്​ പ്രതിയെ ചോദ്യം ചെയ്​ത്​ വരികയാണ്​. സ്വർണം മോഷ്​ടിച്ചതിന്​ നാല്​ കേസെടുത്തതിന്​ പുറമെ മദറ്​സ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്​സോ കേസും രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

കോളിത്തട്ടിൽ താമസക്കാരനായ അബ്​ദുൽ കരീം നിരവധി വീടുകളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് ഉളിക്കൽ പൊലീസ് പറഞ്ഞു. നുച്ചിയാട്ടെ തെക്കേവീട്ടിൽ മുഹമ്മദ് ഷഫീഖി‍​െൻറ വീട്ടിൽനിന്ന് സ്വർണാഭരണം മോഷണം പോയ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തുമ്പുണ്ടായത്. വീട്ടിലെത്തി പരിശോധിച്ചപ്പോൾ മോഷണ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. തുടർന്നാണ് പൊലീസ് വീട്ടിലെ മദ്​റസ വിദ്യാർഥിയോട് കാര്യങ്ങൾ തിരക്കിയത്. ഇതോടെയാണ് സംഭവത്തി‍​െൻറ ചുരുളഴിഞ്ഞത്.

വീട്ടുകാരറിയാതെ സ്വർണാഭരണങ്ങൾ കൊണ്ടുവന്നാൽ ദൈവത്തെ കാണിച്ചുതരുമെന്നും ദിവ്യാത്ഭുതം നടക്കുമെന്നും പുറത്തു പറഞ്ഞാൽ തല പൊട്ടിത്തെറിക്കുമെന്നും അധ്യാപകൻ പറഞ്ഞതിനാലാണ് ഇങ്ങനെ ചെയ്​തതെന്നാണ് വിദ്യാർഥി പൊലീസിന് മൊഴി നൽകിയത്.

കേസെടുത്തതറിഞ്ഞതോടെ, പരാതിക്കാരുമായി ബന്ധപ്പെട്ട് ദിവ്യശക്തിയിലൂടെ കാണാതായ സ്വർണം തിരിച്ചെത്തിക്കുമെന്നു പറഞ്ഞ് ചില വിദ്യകളും ഇയാൾ പ്രയോഗിച്ചിരുന്നു. സംഭവം പുറത്തായതോടെയാണ് പ്രദേശവാസിയായ പള്ളിപ്പാത്ത് മൊയ്​തുവടക്കം മൂന്നുപേർ കൂടി പരാതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasa teachersreekandapuramPocso Cases
News Summary - madrasa teacher arrested for gold looting and pocso case
Next Story