സിയാറത്ത് യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കിടിച്ച് മദ്റസാധ്യാപകൻ മരിച്ചു
text_fieldsമഞ്ചേരി: സിയാറത്ത് യാത്ര കഴിഞ്ഞ് വിദ്യാർഥികൾക്കൊപ്പം മടങ്ങുന്നതിനിടെ ബൈക്കിടിച്ച് മദ്റസാധ്യാപകൻ മരിച്ചു. എളങ്കൂർ മഞ്ഞപ്പറ്റ കളത്തിങ്ങൽ വീട്ടിൽ കിഴക്കയിൽ ഇസ്ഹാഖ് ഫൈസിയാണ് (ചേക്കുട്ടി മുസ്ലിയാർ-67) മരിച്ചത്. ഞായറാഴ്ച രാത്രി 12.40ന് വളാഞ്ചേരി അത്തിപ്പറ്റയിലാണ് അപകടം.
ഞായറാഴ്ച പുലർച്ചെ മഞ്ഞപ്പറ്റ ഹയാത്തുൽ ഇസ്ലാം മദ്റസയിൽനിന്ന് വിദ്യാർഥികളുമായി യാത്ര പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം. അത്തിപ്പറ്റയിൽ നമസ്കരിക്കാനായി ഇറങ്ങിയതായിരുന്നു അധ്യാപകരും കുട്ടികളും. ബസിറങ്ങി പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ ഇസ്ഹാഖ് ഫൈസിയുടെ പിന്നിൽ ബൈക്കിടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ നിലയിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
23 വർഷമായി മഞ്ഞപ്പറ്റ ഹയാത്തുൽ ഇസ്ലാം മദ്റസയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ആസിയ (പൂക്കൊളത്തൂർ). മക്കൾ: ഫായിസ്, റസീന, നസീമ, സഹല, സഹ്ജ, ആരിഫ. മരുമക്കൾ: സക്കീർ ഹുസൈൻ (ചെറുകോട്), ജുനൈദ് (വണ്ടൂർ), സജീർ (അരീക്കോട്), മുസ്തഫ (മഞ്ചേരി). സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആയിശ, ഫാത്തിമ, അബ്ദുൽ ഖാദർ, അലവിക്കുട്ടി, അലി, അഷ്റഫ്, നാസർ, പരേതനായ മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.